Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്കാരിന്റെ തലയില്‍!

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്കാരിന്റെ തലയില്‍!

 സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കി ഖജനാവിലേക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനും മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൃത്യമായ ധനകാര്യ മാനേജ്മെന്റുമായി മുന്നോട്ടുപോകുമ്പോഴും, മുന്‍ പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച സാമ്പത്തിക ബാധ്യതകള്‍ നിലവിലെ സര്‍ക്കാരിന് വലിയ തലവേദനയാകുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വലിയ കൊട്ടിഘോഷങ്ങളോടെ നടത്തിയ മേഖലാ അവലോകന യോഗങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ കുടിശിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഒടുവില്‍ സതീശന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് ഉത്തരവിറക്കി.

ഭരണാനുമതി നല്‍കിയ പരിധിയും കടന്ന് ജില്ലാ കളക്ടര്‍മാര്‍ വരുത്തിവെച്ച 38,88,720 രൂപയുടെ (മുപ്പത്തിയെട്ട് ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തി എഴുന്നൂറ്റിയിരുപത് രൂപ) അധികച്ചെലവ് സാധൂകരിച്ചുകൊണ്ടാണ് പൊതുഭരണ (ഏകോപനം) വകുപ്പ് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ) നം.4955/2026/GAD) പുറപ്പെടുവിച്ചത്.

ജനങ്ങളിലേക്ക് ഭരണ നേട്ടങ്ങള്‍ എത്തിക്കാനും പരാതികള്‍ തീര്‍പ്പാക്കാനുമെന്ന പേരില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് മേഖലാ അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചത്. അന്ന് യോഗ നടത്തിപ്പിനായി ഓരോ കളക്ടര്‍ക്കും 15 ലക്ഷം രൂപ വീതം ആകെ 60 ലക്ഷം രൂപ അനുവദിച്ചിരുന്നു:

എന്നാല്‍ ഈ തുക തികയാതെ വരികയും വന്‍തുക അധികമായി ചെലവാകുകയും ചെയ്തതായി കളക്ടര്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചു. പാലക്കാട് (20,06,418 രൂപ), തിരുവനന്തപുരം (15,92,125 രൂപ), കണ്ണൂര്‍ (23,87,765 രൂപ), കോട്ടയം (19,02,412 രൂപ) എന്നിങ്ങനെ ആകെ 78,88,720 രൂപയാണ് യോഗങ്ങള്‍ക്കായി ചെലവായത്.

കുടിശിക തീര്‍ത്ത് സതീശന്‍ സര്‍ക്കാര്‍: മുന്‍പ് അനുവദിച്ച തുക കഴിഞ്ഞ് ബാക്കി നല്‍കാനുണ്ടായിരുന്ന 38.88 ലക്ഷം രൂപ അനുവദിച്ചു കിട്ടാന്‍ കളക്ടര്‍മാര്‍ സര്‍ക്കാരിന് കത്തുകള്‍ നല്‍കിയിരുന്നു. സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാന്‍ ഈ അധികച്ചെലവുകള്‍ സാധൂകരിച്ച് സതീശന്‍ സര്‍ക്കാര്‍ തുക റിലീസ് ചെയ്യുകയായിരുന്നു.

മേഖലാ അവലോകന യോഗങ്ങളും നവകേരള സദസ്സും വഴി ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചെങ്കിലും, അതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ വരുത്തിവെച്ച ധൂര്‍ത്തിന്റെ ബില്ലുകള്‍ അടച്ചുതീര്‍ക്കേണ്ട ഗതികേടിലാണ് പുതിയ ഭരണകൂടം.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in