Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഏഷ്യന്‍ ഗെയിംസ് ഹോക്കി: 44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ഹോക്കി: 44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര സ്വര്‍ണം

ഐച്ചി-നഗോയ (ജപ്പാന്‍): ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ നാലര പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ വനിതാ ടീമിന് ചരിത്ര സ്വര്‍ണനേട്ടം. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാരായത്. പത്താം മിനിറ്റില്‍ ലാല്‍റെംസിയാമി നേടിയ മനോഹരമായ 'ടോമഹോക്ക്' ഗോളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ സമനില പിടിക്കാനായി ഗോള്‍കീപ്പറെ പിന്‍വലിച്ച് ചൈന കടുത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ നായികയും ഗോള്‍കീപ്പറുമായ സവിത പുനിയയുടെ നിര്‍ണായകമായ സേവ് ഇന്ത്യയുടെ ചരിത്രവിജയം മുദ്രവച്ചു. ഈ മിന്നുന്ന ജയത്തോടെ 2028-ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനും ഇന്ത്യന്‍ വനിതകള്‍ക്കായി.

1982-ലാണ് ഇതിനു മുന്‍പ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വര്‍ണം നേടുന്നത്. 1998, 2018 വര്‍ഷങ്ങളില്‍ ഫൈനലില്‍ കടന്നെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. സെമിയില്‍ ദക്ഷിണ കൊറിയയെ 2-0-ത്തിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഹോക്കിക്ക് പുറമെ വനിതകളുടെ ബോക്സിംഗ്, ആര്‍ച്ചറി, പുരുഷ ഗുസ്തി, ബോക്‌സിംഗ് എന്നിവയിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയതോടെ ഗെയിംസിലെ ആകെ സ്വര്‍ണനേട്ടം 16 ആയി ഉയര്‍ന്നു.

Related articles

See all
Popular News

മെഡൽവേട്ട തുടർന്ന് ഇന്ത്യ; വെള്ളിയാഴ്ച ആറ് സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് പഴങ്കഥ; ടി20യില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറു...

Popular News

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; നേട്ടം 44 വര്‍ഷത്തിന് ശേഷം

Save your stories

Sign in