Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; നേട്ടം 44 വര്‍ഷത്തിന് ശേഷം

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; നേട്ടം 44 വര്‍ഷത്തിന് ശേഷം

ഐച്ചി-നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ കരുത്തരായ ചൈനയെ കീഴടക്കി ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ വനിതകൾ വിജയം കൊയ്തത്. 1982-ൽ ഡൽഹി ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതിന് ശേഷം നീണ്ട 44 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം വീണ്ടും ഏഷ്യൻ ഗെയിംസിന്റെ സുവർണ സിംഹാസനത്തിൽ തിരിച്ചെത്തുന്നത്.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കി ലാൽറെംസിയാമിയാണ് ഇന്ത്യക്കായി വിജയഗോൾ നേടിയത്. തന്റെ അന്താരാഷ്ട്ര കരിയറിലെ 200-ാം മത്സരത്തിൽ തന്നെ ഗോൾ നേടി രാജ്യത്തിന് സ്വർണം സമ്മാനിക്കാനായി എന്നത് ലാൽറെംസിയാമിക്ക് ഇരട്ടി മധുരമായി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ചൈന ആക്രമിച്ചു കളിച്ചെങ്കിലും ക്യാപ്റ്റൻ സവിത പുന്നിയയുടെ മികച്ച സേവുകളും ഇന്ത്യൻ പ്രതിരോധ നിരയുടെ ഉറച്ച നിലപാടുകളും ചൈനയുടെ പ്രതീക്ഷകൾ തകർത്തു. ചൈനയ്ക്ക് ലഭിച്ച പെനാൽറ്റി കോർണറുകളും പെനാൽറ്റി സ്ട്രോക്കും സവിതയുടെ ഉഗ്രൻ സേവിലൂടെ ഇന്ത്യ പ്രതിരോധിച്ചു. അവസാന ക്വാർട്ടറിലും ലീഡ് നിലനിർത്തിയ ഇന്ത്യ സുവർണ ജയം സ്വന്തമാക്കുകയായിരുന്നു.

Related articles

See all
Popular News

മെഡൽവേട്ട തുടർന്ന് ഇന്ത്യ; വെള്ളിയാഴ്ച ആറ് സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

ഏഷ്യൻ ഗെയിംസിൽ സ്വര്‍ണ്ണക്കുതിപ്പുമായി ഇന്ത്യ; ഗുസ്തിയിൽ സുജിത്തിനും ബോക്സിങ്ങിൽ പർവീണിനും...

Popular News

പാകിസ്ഥാനെതിരെ അവസാന നിമിഷത്തിൽ നാടകീയ വിജയം; ഏഷ്യൻ ഗെയിംസ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ പുര...

Save your stories

Sign in