Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രാമക്ഷേത്ര സംഭാവന മോഷണം: "മോദി സര്‍ക്കാര്‍ മൗനം വെടിയണം"; ഉന്നതരെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ്

രാമക്ഷേത്ര സംഭാവന മോഷണം: "മോദി സര്‍ക്കാര്‍ മൗനം വെടിയണം"; ഉന്നതരെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച തുക മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്ത്. ക്ഷേത്ര ഭരണത്തിന്റെ ചുമതലയുള്ള ഉന്നതരുടെ പങ്ക് അന്വേഷണത്തിൽ കൃത്യമായി പരിശോധിക്കുന്നില്ലെന്നും, കുറ്റക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജെയ്‍റാം രമേശ് ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം എന്തിനാണെന്ന് ചോദിച്ച അദ്ദേഹം, പണം മോഷ്ടിച്ചവർ മാത്രമല്ല, അത് തടയുന്നതിലോ അന്വേഷിക്കുന്നതിലോ വീഴ്ച വരുത്തിയവരും ഉത്തരവാദികളാണെന്ന് വ്യക്തമാക്കി.

എക്സ് പോസ്റ്റിലൂടെയായിരുന്നു ജെയ്‍റാം രമേശിന്റെ പ്രതികരണം. ശ്രീരാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളുടെ പങ്ക് അന്വേഷണത്തിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കാണിക്ക മോഷണം സംബന്ധിച്ച വിവരം ലഭിക്കുന്നതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും ഇടയിൽ 21 ദിവസത്തെ വലിയ കാലതാമസം ഉണ്ടായതിനെ കോൺഗ്രസ് പ്രധാനമായി ചോദ്യം ചെയ്തു. ജൂൺ നാലിന് മോഷണ തുകയുമായി ബന്ധപ്പെട്ട വീഡിയോ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ലഭിക്കുകയും, ജൂൺ അഞ്ചിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടും ജൂൺ 25-നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഈ 21 ദിവസത്തെ താമതസത്തിന് പിന്നിലെ സത്യം എന്തുകൊണ്ടാണെന്ന് രാജ്യം അറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

105 മോഷണ സംഭവങ്ങൾ നടന്നിട്ടും കേസിൽ എട്ടുപേരെ മാത്രം പ്രതികളാക്കിയത് എങ്ങനെയെന്ന് കോൺഗ്രസ് ചോദിച്ചു. 79.85 ലക്ഷം രൂപ വീണ്ടെടുത്തതായി പറയുന്നെങ്കിലും, ഇത് മോഷണം പോയ മുഴുവൻ തുകയാണോ എന്ന് വ്യക്തമാക്കണമെന്നും ജെയ്‍‍റാം രമേശ് ആവശ്യപ്പെട്ടു. മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരെ പ്രതികളായി കാണുന്നതിന് പകരം സാക്ഷികളായി മാത്രം പരിഗണിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. വിവാദത്തെ തുടർന്ന് ഇരുവരും ജൂണിൽ തങ്ങളുടെ പദവികൾ ഒഴിഞ്ഞിരുന്നു.

ക്ഷേത്ര ഭരണസമിതിക്കുള്ളിലെ വീഴ്ചകളോ ഗൂഢാലോചനയോ അന്വേഷണ പരിധിയിൽ വരണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചില്ലറ മോഷ്ടാക്കളെ കണ്ടെത്തുക മാത്രമല്ല, ഭരണത്തിന്റെയും സുരക്ഷയുടെയും ചുമതലയുള്ളവരുടെ ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് വേണ്ടത്. സംഭവത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് ആവർത്തിച്ചു. ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും ജെയ്‍‍റാം രമേശ് കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി; ലീറ്ററിന് 5 രൂപ വരെ കൂട്ടി

Popular News

ഉത്സവകാലത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; നെക്സ കാറുകൾക്ക് വമ്പൻ ഓഫറുമായി...

Popular News

ലെജൻഡ്സ് ഫൈനൽ ;യുവരാജിന്റെ വെടിക്കെട്ട് ഇന്നിങ്സ്, ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ്...

Save your stories

Sign in