അനുഭവക്കുറവ് കൊണ്ട് സംഭവിച്ചത്, തിരുത്തും; 'അമ്മ'യിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി ശ്വേത കമ്മിറ്റി
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ഭരണ-അധികാര തര്‍ക്കങ്ങള്‍ക്കിടെ അംഗങ്ങള്‍ക്ക് വിശദീകരണവുമായി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കത്തയച്ചു. അടുത്തിടെ സംഘടനയിലുണ്ടായ ചില പിഴവുകള്‍ അനുഭവക്കുറവ് മൂലം സംഭവിച്ചതാണെന്നും, അവ അടിയന്തരമായി തിരുത്താനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും കത്തില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും സംഘടനയെ മുന്നോട്ട് നയിക്കുമെന്നാണ് കത്തിലുള്ളത്. നിലവില്‍ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നും നിര്‍വഹിക്കും. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും യാതൊരുവിധ തടസവുമില്ലെന്നും ശ്വേത മേനോന്‍ കത്തിലൂടെ അംഗങ്ങളെ അറിയിച്ചു.
അതേസമയം, സംഘടനയ്ക്കുള്ളില്‍ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ എതിര്‍ക്കുന്ന വിഭാഗം ഈ കത്തിന് ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. തര്‍ക്കത്തില്‍ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് ഇവരുടെ തീരുമാനം. ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസ് വരുന്ന ജൂലൈ 27-ന് എറണാകുളം മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. കോടതി നിലപാട് വ്യക്തമാക്കിയ ശേഷമായിരിക്കും വരും ദിവസങ്ങളില്‍ സംഘടനയ്ക്കുള്ളില്‍ എതിര്‍വിഭാഗം തങ്ങളുടെ അടുത്ത നീക്കങ്ങള്‍ തീരുമാനിക്കുക. ഇതോടെ വരും ദിവസങ്ങളിലും 'അമ്മ'യിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ സജീവമായി തുടരുമെന്ന് ഉറപ്പായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.