വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ പണി കിട്ടും; പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണായക നിയമനിർമാണങ്ങൾക്ക് കേന്ദ്ര സർക്കാർ
ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആലാപനത്തെ അധിക്ഷേപിക്കുന്നവർക്കും തടസ്സപ്പെടുത്തുന്നവർക്കും എതിരെ കർശന ശിക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തുന്നതിനുള്ള ഭേദഗതി ബിൽ ജൂൺ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിക്കും. 'ദ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഓണർ (അമെൻഡ്‌മെന്റ്)' എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശം
ഔദ്യോഗിക പരിപാടികളിൽ ദേശീയഗാനത്തോടൊപ്പം ദേശീയഗീതവും ആലപിക്കുകയോ വായിക്കുകയോ ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിയമനിർമാണം. പാർലമെന്റിന്റെ ഇരുസഭകളും (ലോക്‌സഭയും രാജ്യസഭയും) പാസാക്കുകയും തുടർന്ന് രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്യുന്നതോടെ ഈ ഭേദഗതി നിയമമായി മാറും.
വർഷകാല സമ്മേളനത്തിൽ മറ്റു സുപ്രധാന ബില്ലുകളും
വന്ദേമാതരം ബില്ലിന് പുറമെ മറ്റ് ചില സുപ്രധാന നിയമനിർമാണങ്ങൾക്കും ഈ വർഷകാല സമ്മേളനം സാക്ഷ്യം വഹിച്ചേക്കും. ജനന-മരണ രജിസ്ട്രേഷനുകൾ വൈകിക്കുന്നത് തടയാൻ കർശന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ ഇതിലൊന്നാണ്. ഇതുകൂടാതെ രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന മണ്ഡല പുനർനിർണയം (ഡീലിമിറ്റേഷൻ), വനിതാ സംവരണം തുടങ്ങിയ നിർണായക ബില്ലുകളും ഈ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.