Logo
Fri, Jul 10, 2026 • 04:03 PM
LIVE TV
Watch

No business videos available

No Middle East videos available

‘കരൂർ ദുരന്തം രാഷ്ട്രീയ ചതി’; പൊലീസിനും ഡിഎംകെയ്ക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 10, 2026
1 min read
SHARE:
SAVE: Login to save

‘കരൂർ ദുരന്തം രാഷ്ട്രീയ ചതി’; പൊലീസിനും ഡിഎംകെയ്ക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കഴിഞ്ഞ സെപ്റ്റംബറിൽ 41 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ പ്രതിപക്ഷമായ ഡിഎംകെയ്ക്കും പൊലീസിനുമെതിരെ കടുത്ത വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കരൂർ ദുരന്തം ഒരു രാഷ്ട്രീയ ചതിയായിരുന്നുവെന്ന് വിജയ് തുറന്നടിച്ചു. സംഭവസ്ഥലത്ത് ജനക്കൂട്ടം നിയന്ത്രണാതീതമാണെന്ന രീതിയിലുള്ള യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകുന്നതിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കൈക്കൂലിക്കെതിരെ കർശന ആഹ്വാനം

ദുരന്തത്തിന് ശേഷം ആദ്യമായി കരൂരിലെത്തിയ മുഖ്യമന്ത്രി, സംസ്ഥാനത്ത് അഴിമതി പൂർണ്ണമായും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾ ഇനി ഒരു രൂപ പോലും കൈക്കൂലിയായി നൽകരുതെന്നും, അഴിമതിക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു. ദുരന്തത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ 41 പേരുടെയും ഓർമ്മ നിലനിർത്തുന്നതിനായി കരൂരിൽ വിപുലമായ ഒരു സ്മാരകം സർക്കാർ നിർമ്മിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


കരൂർ സന്ദർശനത്തിനിടയിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ട് കൂടിക്കാഴ്ച നടത്തും. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ആശ്രിതരായ 32 പേർക്കുള്ള സർക്കാർ നിയമന ഉത്തരവുകൾ മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് കൈമാറും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10