Logo
Sat, Jul 04, 2026 • 12:40 PM
LIVE TV
Watch

No business videos available

No Middle East videos available

‘കേന്ദ്ര ഏജൻസികൾ മോദിയുടെ ഉപകരണം, തിരഞ്ഞെടുപ്പ് ഫലത്തിൽ വെള്ളം ചേർക്കുന്നു’; ചീഫ് ജസ്റ്റിസിന് ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത കത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 04, 2026
1 min read
SHARE:
SAVE: Login to save

‘കേന്ദ്ര ഏജൻസികൾ മോദിയുടെ ഉപകരണം, തിരഞ്ഞെടുപ്പ് ഫലത്തിൽ വെള്ളം ചേർക്കുന്നു’; ചീഫ് ജസ്റ്റിസിന് ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത കത്ത്

കേന്ദ്ര സർക്കാരിനെതിരെയുള്ള കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്ത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വരെ അട്ടിമറി നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും സംയുക്തമായി അയച്ച കത്തിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഒപ്പിട്ട കത്തിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും ഇ.ഡി, സിബിഐ, എൻഐഎ തുടങ്ങിയ ഏജൻസികളെ കേന്ദ്ര സർക്കാർ സ്വന്തം ഉപകരണങ്ങളാക്കി മാറ്റുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾ രാജ്യത്ത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജനാഭിലാഷമല്ല ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത്. മറ്റെല്ലാം പരാജയപ്പെടുമ്പോൾ രാജ്യം കോടതിയിലാണ് വിശ്വാസമർപ്പിക്കുന്നത്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കോടതി പുലർത്തുന്ന നിശ്ശബ്ദത രാജ്യത്തിന്റെ പരമാധികാരം തകരുന്നതിന്റെ ലക്ഷണമാണെന്നും പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെ ഓർമ്മിപ്പിച്ചു.

2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സംശയാസ്പദമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധികൾ ലംഘിച്ചും കോടതി നിർദ്ദേശിച്ച ഘടന മറികടന്നുമാണ് സർക്കാർ നിയമനിർമാണം നടത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭരണപക്ഷത്തിന്റെ പെരുമാറ്റച്ചട്ട ലംഘനങ്ങളിലും ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിലും കമ്മിഷൻ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വോട്ടിങ് യന്ത്രങ്ങളിലെ (EVM) കൃത്രിമത്വത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച നേതാക്കൾ, രാജ്യം പഴയ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചു.

ഡൽഹി, ഹHaryana, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ജനവിധിയല്ല, മറിച്ച് കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ബിഹാർ, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) തികച്ചും അനാവശ്യമായിരുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് കമ്മിഷൻ വ്യക്തമാക്കിയതെങ്കിലും അത്തരം നുഴഞ്ഞുകയറ്റത്തിന് കൃത്യമായ ഡേറ്റയില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുൻപായി ശേഷിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും പുറമെ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം ഈ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അഖിലേഷ് യാദവ് (എസ്‌പി), മമത ബാനർജി (തൃണമൂൽ), തേജസ്വി യാദവ് (ആർജെഡി), സുപ്രിയ സുളെ (എൻസിപി), ഉദ്ധവ് താക്കറെ (ശിവസേന), ഫാറൂഖ് അബ്ദുല്ല (ജെകെഎൻസി) എന്നിവർക്ക് പുറമെ കേരളത്തിൽ നിന്നുള്ള നേതാക്കളായ ജോൺ ബ്രിട്ടാസ് (സിപിഎം), ബിനോയ് വിശ്വം/ഡി.രാജ (സിപിഐ), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്‌പി), ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം) തുടങ്ങിയവരും കത്തിന്റെ ഭാഗമായി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10