Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ലോകകാപ്പ് ജേതാക്കൾക്ക് ഇനി ചാമ്പ്യൻഷിപ്പ് മോതിരവും; ഫിഫയുടെ പുതിയ പ്രഖ്യാപനം

ലോകകാപ്പ് ജേതാക്കൾക്ക് ഇനി ചാമ്പ്യൻഷിപ്പ് മോതിരവും; ഫിഫയുടെ പുതിയ പ്രഖ്യാപനം

ന്യൂയോർക്ക്: ലോകകപ്പ് കിരീടം നേടുന്ന ടീമിന് ട്രോഫിയും സ്വർണ മെഡലുകളും മാത്രമല്ല, ഇത്തവണ മുതൽ പ്രത്യേക ചാമ്പ്യൻഷിപ്പ് മോതിരവും സമ്മാനമായി നൽകുമെന്ന് ഫിഫ പ്രഖ്യാപിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ ബഹുമതി ഒരുക്കിയിരിക്കുന്നത്.

2026 ലോകകപ്പിന്റെ സ്മരണാർത്ഥം ആകെ 2,026 ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ നിർമിക്കാനാണ് ഫിഫയുടെ തീരുമാനം. ഇതിൽ 30 മോതിരങ്ങൾ ലോകകപ്പ് ജേതാക്കളായ ടീമിലെ താരങ്ങൾക്കും പരിശീലകസംഘത്തിനുമായി മാറ്റിവെക്കും. ശേഷിക്കുന്ന 1,996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർക്കായി ഔദ്യോഗിക സ്മാരക ഉൽപ്പന്നമായി വിപണിയിലെത്തും.

ഓരോ മോതിരത്തിന്റെയും ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയുടെ രൂപവും മറുവശത്ത് വിജയിക്കുന്ന ടീമിനെ പ്രതിനിധീകരിക്കുന്ന പ്രത്യേക ചിഹ്നങ്ങളും ആലേഖനം ചെയ്തിരിക്കും. ഓരോ മോതിരത്തിനും പ്രത്യേക സീരിയൽ നമ്പർ ഉണ്ടായിരിക്കും. കൂടാതെ, അത് ലഭിക്കുന്ന വ്യക്തിയുടെ വിരലിന്റെ അളവിനനുസരിച്ച് പ്രത്യേകം നിർമ്മിച്ച് ആധികാരികത ഉറപ്പുനൽകുന്ന സർട്ടിഫിക്കറ്റോടെയാകും കൈമാറുക.

ജൂലൈ 19-ന് ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന സ്‌പെയിൻ–അർജന്റീന ഫൈനലിന് ശേഷം വിജയികൾക്ക് ഈ പ്രത്യേക ബഹുമതി സമ്മാനിക്കും. മത്സരശേഷം ക്യാപ്റ്റനും ഹെഡ് കോച്ചിനും ആദ്യം താത്കാലിക മോതിരങ്ങൾ കൈമാറും. തുടർന്ന്, ടീമംഗങ്ങളുടെ വിരലിന്റെ അളവനുസരിച്ച് പ്രത്യേകം നിർമിച്ച സ്ഥിരം മോതിരങ്ങൾ ഔദ്യോഗിക ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഫിഫ അറിയിച്ചു.

Related articles

See all
Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Popular News

ആരാധകർ കാത്തിരുന്ന ദൃശ്യങ്ങൾ പുറത്ത്; ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന വിവാഹത്തിന്റെ ആദ്യ വീഡ...

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Save your stories

Sign in