ജാനകിയമ്മയ്ക്ക് വിടചൊല്ലി സംഗീതാലോകം; അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി ആയിരങ്ങൾ, സംസ്കാരം വൈകിട്ട്; കൊച്ചുമകൾ മരണാനന്തര ചടങ്ങുകൾ നിർവഹിക്കും
മൈസൂരു: അന്തരിച്ച വിഖ്യാത ഗായിക എസ്. ജാനകിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മൈസൂരു മഹാരാജാസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് പൊതുദർശനം ആരംഭിച്ചത്. പ്രമുഖരും സാധാരണക്കാരുമായി ഒട്ടേറെപ്പേരാണ് പ്രിയ ഗായികയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.
ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ജാനകിയമ്മയെ മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വൈകിട്ട് നാലര വരെ മഹാരാജാസ് ഗ്രൗണ്ടിൽ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് ഭൗതികദേഹം ഹാനിയഹുണ്ഡി ഫാം ഹൗസിലേക്ക് കൊണ്ടുപോകും. അഞ്ചുമണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കുന്നത്. കൊച്ചുമകൾ അപ്‌സര മരണാനന്തര ചടങ്ങുകൾ നിർവഹിക്കും.
കർണാടക സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയാണ് സംസ്കാരച്ചടങ്ങുകൾക്ക് ഔദ്യോഗികമായി നേതൃത്വം നൽകുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ഹംസലേഖ ഉൾപ്പെടെ കലാരംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.