നിലയ്ക്കൽ പെട്രോൾ പമ്പിന് സമീപം പുലി; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി ജീവനക്കാർ
ശബരിമല: നിലയ്ക്കൽ ദേവസ്വം ബോർഡിന്റെ പെട്രോൾ പമ്പ് പരിസരത്ത് പുലിയിറങ്ങിയതായി കണ്ടെത്തി. പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പുലി പമ്പ് പരിസരത്ത് എത്തിയതെന്നാണ് വിവരം. പമ്പ് ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെയാണ് പ്രവർത്തിക്കുന്നത്. രാത്രി സമയങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പമ്പിന് സമീപത്തേക്ക് എത്താറുള്ളതിനാൽ, രാവിലെ ജീവനക്കാർ എത്തുമ്പോൾ പതിവായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാറുണ്ട്.
വെള്ളിയാഴ്ച രാവിലെ പമ്പിലെത്തിയ ദേവസ്വം ജീവനക്കാരായ മഹേഷ്, റെജി, ചലഞ്ച് എന്നിവർ സിസിടിവി പരിശോധിക്കുന്നതിനിടെയാണ് പുലിയുടെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പമ്പ് പരിസരത്തുകൂടി പുലി നടന്നുപോകുന്നതും പിന്നീട് അവിടെ കിടക്കുന്നതുമായ ദൃശ്യങ്ങൾ കണ്ടതോടെ ജീവനക്കാർ അമ്പരന്നു.
സംഭവത്തെ തുടർന്ന് പമ്പ് പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് അധികൃതർ നിരീക്ഷണം തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.