Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'നിരക്ക് കൂടുതലാണെങ്കിൽ വിമാനത്തിൽ കയറണ്ട'; ടിക്കറ്റ് നിരക്ക് വർധന കേസിൽ സുപ്രീം കോടതിയുടെ രൂക്ഷപരാമർശം

'നിരക്ക് കൂടുതലാണെങ്കിൽ വിമാനത്തിൽ കയറണ്ട'; ടിക്കറ്റ് നിരക്ക് വർധന കേസിൽ സുപ്രീം കോടതിയുടെ രൂക്ഷപരാമർശം

വിമാന ടിക്കറ്റ് നിരക്കിലുണ്ടായ വൻ വർധന ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിൽ നിന്ന് രൂക്ഷ പ്രതികരണം. വിമാന യാത്രാനിരക്ക് വർധിച്ചെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ടതില്ലെന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ നിരീക്ഷണം. വിമാനയാത്ര ഒരു അവശ്യ സേവനമാണെന്നും 700 ശതമാനത്തോളം നിരക്ക് വർധിപ്പിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും കൂടുതൽ വാദത്തിന് കോടതി അനുവദിച്ചില്ല.

ഉത്സവവേളകളിലും അവധിക്കാലങ്ങളിലും ടിക്കറ്റ് നിരക്കുകളിലുണ്ടാകുന്ന അമിത വർധനവിന് നിയമപരമായ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണനാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. വിമാന ടിക്കറ്റ് നിരക്കുകളിൽ സുതാര്യത ഉറപ്പാക്കാനും ഏകപക്ഷീയമായ നിരക്ക് വർദ്ധനവിൽ നിന്നും അധിക ചാർജുകളിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കാൻ സ്വതന്ത്ര നിയന്ത്രണ സംവിധാനം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നേരത്തെ ഈ ഹർജി പരിഗണിച്ചപ്പോൾ മഹാകുംഭമേളയും മറ്റ് ഉത്സവങ്ങളും നടക്കുന്ന സമയത്ത് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കുകളെക്കുറിച്ച് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരേ റൂട്ടിൽ ഒരു വിമാനക്കമ്പനി 8,000 രൂപ ഈടാക്കുമ്പോൾ മറ്റൊരു കമ്പനി 18,000 രൂപ ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി, നിരക്കുകൾ യുക്തിസഹമാക്കണമെന്ന് മെയ് മാസത്തിലും വ്യക്തമാക്കാനിരുന്നതാണ്.

അതേസമയം, വ്യോമയാന മേഖലയിലെ വിവിധ വിഷയങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 'ഭാരതീയ വായുയാൻ അധീനിയം, 2024'-ന് കീഴിലുള്ള ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതായി ഒക്ടോബർ 16-ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ ചട്ടങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 16-ന് ഈ ചട്ടങ്ങൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

'വോട്ട് ചോരി': തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്; 'ചലോ ഡൽഹി'...

Save your stories

Sign in