Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാർ പ്രേമികൾക്ക് ഈ ദീപാവലി കൂടുതല്‍ ആഘോഷമാക്കാം; 90,000 രൂപ വരെ ഇളവ്, നെക്‌സോണും കൈലാഖും അടക്കം 5 എസ്‌യുവികൾക്ക് വൻ ഓഫറുകൾ

കാർ പ്രേമികൾക്ക് ഈ ദീപാവലി കൂടുതല്‍ ആഘോഷമാക്കാം; 90,000 രൂപ വരെ ഇളവ്, നെക്‌സോണും കൈലാഖും അടക്കം 5 എസ്‌യുവികൾക്ക് വൻ ഓഫറുകൾ

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പുതിയ എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ ഓഫറുകളുമായി മുൻനിര വാഹന നിർമാതാക്കൾ. ടാറ്റ, നിസ്സാൻ, റെനോ, സ്കോഡ, കിയ തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ പ്രമുഖ കോംപാക്ട് എസ്‌യുവികൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ തുടങ്ങി തിരഞ്ഞെടുത്ത മോഡലുകൾക്ക് 50,000 രൂപ മുതൽ 90,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

ദീപാവലി ഓഫറുകളിൽ ഏറ്റവും മുന്നിലുള്ളത് സ്കോഡയുടെ കൈലാഖാണ്. പരമാവധി 90,000 രൂപ വരെയാണ് കൈലാഖിന് ആനുകൂല്യം ലഭിക്കുന്നത് (ഡീലർ ഡിസ്‌കൗണ്ട് 40,000, എക്‌സ്‌ചേഞ്ച് ബോണസ് 30,000, കോർപ്പറേറ്റ്/ലോയൽറ്റി 20,000). ടാറ്റ നെക്‌സോണിന്റെ തിരഞ്ഞെടുത്ത ടർബോ പെട്രോൾ വേരിയന്റുകൾക്ക് 75,000 രൂപ വരെയും, സി.എൻ.ജി പതിപ്പിന് 60,000 രൂപ വരെയും ഇളവുകൾ ലഭ്യമാണ്. കൂടാതെ നിസ്സാൻ മാഗ്നൈറ്റിന് 72,000 രൂപ വരെയും റെനോ കൈഗറിന് 65,000 രൂപ വരെയും ദീപാവലി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കിയയുടെ ജനപ്രിയ മോഡലായ സിറോസിന് 55,000 രൂപ വരെയാണ് പരമാവധി ആനുകൂല്യം ലഭിക്കുക. എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ആനുകൂല്യം, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയ്‌ക്കൊപ്പം പരിമിത കാലയളവിലേക്ക് സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടിയും കിയ നൽകുന്നുണ്ട്. അതേസമയം, ഷോറൂമുകൾ, വേരിയന്റുകൾ, ഉപഭോക്താക്കളുടെ യോഗ്യത എന്നിവ അനുസരിച്ച് ഓഫറുകളിൽ മാറ്റങ്ങൾ വരാമെന്നും കൃത്യമായ വിവരങ്ങൾക്ക് അടുത്തുള്ള ഷോറൂമുമായി ബന്ധപ്പെടണമെന്നും കമ്പനികൾ വ്യക്തമാക്കുന്നു.

Related articles

See all
Popular News

തട്ടിപ്പല്ല സത്യം! ലാന്റ് റോവർ ഡിഫൻഡറിന് 34 ലക്ഷം രൂപ വരെ വില കുറഞ്ഞു

Popular News

70,000 കടന്ന് ബുക്കിങ്, ഹെലികോപ്റ്റർ ഡിസൈൻ: അൾട്രാവയലറ്റ് ടെസരാകറ്റ് വിപണിയിലേക്ക്

Popular News

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂ...

Popular News

ഹ്യുണ്ടായിയുടെ പുതിയ മിഡ്‌സൈസ് എസ്‌യുവി 'ബയോൺ' ഇന്ത്യയിലെത്തി; വില 10 ലക്ഷം രൂപ മുതൽ

Save your stories

Sign in