Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭക്തിസാന്ദ്രമായി മണ്ണാറശാല ആയില്യം എഴുന്നള്ളത്ത്; ദർശനം തേടി ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഭക്തർ

ഭക്തിസാന്ദ്രമായി മണ്ണാറശാല ആയില്യം എഴുന്നള്ളത്ത്; ദർശനം തേടി ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഭക്തർ

ലോകപ്രശസ്തമായ മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം എഴുന്നള്ളത്ത് ഭക്തിനിർഭരമായി നടന്നു. നാഗരാജാവ് വാസുകിയുടെ തിരുനാളായ ആയില്യം പ്രമാണിച്ച് പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന എഴുന്നെള്ളത്തും ആയില്യം പൂജയും ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിചേർന്നത്.

പുലർച്ചെ 4 മണിക്ക് നടതുറന്ന് അഭിഷേകങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ആയില്യം നാളിലെ പൂജകൾക്ക് തുടക്കമായത്. വാസുകി ഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയാണ് ഇന്ന് പൂജകൾ നടന്നത്. രാവിലെ 10 മണി മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകിത്തുടങ്ങി. ഉച്ചയോടെ പ്രധാന ചടങ്ങായ ആയില്യം എഴുന്നള്ളത്ത് ആരംഭിച്ചു.

വലിയമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവുമായി ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നെള്ളി. ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയമ്മയുടെയും, കാരണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ തിടമ്പുകളുമായി എഴുന്നള്ളത്തെ അനുഗമിച്ചു. ഉച്ചപൂജയ്ക്ക് ശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖൊലിയുടെയും കുരവയുടെയും അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരച്ചു.

എഴുന്നള്ളത്ത് ഇല്ലത്ത് തിരിച്ചെത്തിയതോടെ വലിയമ്മയുടെ കാർമ്മികത്വത്തിൽ ആയില്യം പൂജകൾ ആരംഭിച്ചു. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള പ്രധാന പൂജകൾ പൂർത്തിയാകുമ്പോൾ അർദ്ധരാത്രിയാകും. ആയില്യം പൂജകൾക്ക് ശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബകാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും ചടങ്ങും ഇതിനുശേഷം വലിയമ്മയുടെ ആചാരപരമായ ക്ഷേത്രദർശനത്തോടെയും ഈ വർഷത്തെ ആയില്യം ആഘോഷങ്ങൾ പൂർത്തിയാകും.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in