Logo
Tue, Sep 08, 2026 • 12:07 PM
LIVE TV
Watch

No business videos available

No Middle East videos available

270 കോടി! ‘എമ്പുരാനെ’ മറികടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇനി മലയാളത്തിലെ രണ്ടാമത്തെ വലിയ ഹിറ്റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2026
1 min read
SHARE:
SAVE: Login to save

270 കോടി! ‘എമ്പുരാനെ’ മറികടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇനി മലയാളത്തിലെ രണ്ടാമത്തെ വലിയ ഹിറ്റ്

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനകം 270 കോടി രൂപ നേടിയിട്ടുണ്ട്. ഇതോടെ പൃഥ്വിരാജ് സുകുമാരൻ നായകനായ ‘എമ്പുരാൻ’ ചിത്രത്തെ മറികടന്ന് മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മാറി.

268 കോടി രൂപയായിരുന്നു ‘എമ്പുരാന്റെ’ ലൈഫ് ടൈം ആഗോള ഗ്രോസ്. ഓഗസ്റ്റ് 21ന് ഓണം റിലീസായി തിയറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വെറും 18 ദിവസം കൊണ്ടാണ് 270 കോടി എന്ന നാഴികക്കല്ല് പിന്നിട്ടത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും അടുത്തിടെ റിലീസ് ചെയ്തിരുന്നു. മറുഭാഷാ പതിപ്പുകൾക്കും മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് പ്രകടനവുമാണ് ലഭിക്കുന്നത്.

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണിത്. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടർച്ചയായി വിജയങ്ങൾ സ്വന്തമാക്കി മലയാളത്തിലെ ശ്രദ്ധേയ സംവിധായകരുടെ നിരയിലേക്ക് ഉയർന്ന ഗിരീഷ് എ ഡിയുടെ ഏറ്റവും പുതിയ ചിത്രമാണിത്.

മലയാളത്തിലെ പ്രമുഖ നിർമാണ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നുണ്ട്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. ‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം ബാനർ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി ശ്രദ്ധേയമായ താരനിരയും ചിത്രത്തിലുണ്ട്.

ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെ നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പൂർത്തിയായത്. റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് തുടരുന്നത്.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10