Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു നിർവഹിച്ചു

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു നിർവഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ഗതിവേഗം വർധിപ്പിക്കുന്നതിനായി സഹകരണ സ്ഥാപനങ്ങളെയും സ്വകാര്യ സംരംഭകരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റേതെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. സഹകരണ മേഖലയിലെ ആദ്യ വിമാനസർവീസിന് തുടക്കമിടുന്ന 'കേരള സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ' പ്രഥമ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയ്ക്ക് എത്തിച്ചേരാൻ സാധിക്കാത്ത ഒരു രംഗവും കേരളത്തിലില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വ്യോമയാന ഗതാഗത രംഗത്തേക്കുള്ള ഈ കടന്നുവരവ് പ്രസ്ഥാനത്തിന്റെ വൈവിധ്യമാർന്ന വളർച്ചയുടെ തെളിവാണെന്നും കൂട്ടിച്ചേർത്തു.

സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. നിലവിൽ ആറരലക്ഷം കോടിയിലധികം രൂപയുടെ ബിസിനസ് നടക്കുന്ന ഈ മേഖലയ്ക്ക് ഇനിയും വലിയ മുന്നേറ്റങ്ങൾ നടത്താൻ സാധിക്കും. സർക്കാർ ബജറ്റിൽ മുന്നോട്ടുവെച്ച 'പബ്ലിക്-കോപ്പറേറ്റീവ് സംരംഭങ്ങൾ' എന്ന ആശയം യാഥാർത്ഥ്യമാക്കുന്ന രീതിയിൽ ഇത്തരം പദ്ധതികൾ ഒരുങ്ങുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ടെറസിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബൈലോ, കാറ്റഗറി സ്റ്റേറ്റ്‌മെന്റ് എന്നിവ ചീഫ് പ്രൊമോട്ടർ സി.എൻ. വിജയകൃഷ്ണന് മന്ത്രി കൈമാറി. സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ സൊസൈറ്റിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു. കൂടാതെ, സൊസൈറ്റിയുടെ ആദ്യ ഓഹരി വടവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സക്കീർ ഹുസൈനും പ്രീമ മനോജും ചേർന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ സൊസൈറ്റിയുടെ എട്ടംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു. സി.എൻ. വിജയകൃഷ്ണനെ ചെയർമാനായും ഗോപാലകൃഷ്ണനെ ഓണററി സെക്രട്ടറിയായും തെരഞ്ഞെടുത്തു. വി. ബാബുരാജ്, അബ്ദുല്ലക്കോയ, അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ, ചെമ്പഴന്തി അനിൽ, ഹസൻ, കെ.എൻ. മധുസൂദനൻ എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.

ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.വി. മോഹൻ, ഐ.യു.എം.എൽ സംസ്ഥാന കമ്മിറ്റിയംഗം ഹംസ, സഹകരണ ജനാധിപത്യവേദി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജു, ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട്, ധനലക്ഷ്മി ബാങ്ക് ചെയർമാൻ കെ.എൻ. മധുസൂദനൻ, സംവിധായകൻ വി.എ. ശ്രീകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ സ്വാഗതവും വി. ബാബുരാജ് നന്ദിയും പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in