ദുബായ്: ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു. മൈനുകളില്‍ തട്ടിയാണ് അപകടം ഉണ്ടായതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഈ കപ്പലുകള്‍ റഡാറുകളും നാവിഗേഷന്‍ സംവിധാനങ്ങളും ഓഫ് ചെയ്ത്, മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് പോയതെന്നും ഇറാന്‍ അറിയിച്ചു.
അതേസമയം, ഹോര്‍മൂസില്‍ സ്ഥാപിച്ചിരുന്ന മൈനുകളെല്ലാം നീക്കിയെന്ന്, അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടതിന് പിന്നാലെയാണ് കപ്പലുകള്‍ക്ക് തീപിടിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ അനധികൃതമായ തെക്കന്‍ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച എണ്ണക്കപ്പലുകളാണ്, മൈനുകളില്‍ തട്ടി തീപിടിച്ചതെന്ന്, ഇറാന്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.
ഏത് രാജ്യങ്ങളുടെ കപ്പലുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമല്ല. ഇതിനിടെ, ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് അമേരിക്കയുടെ ചാര ഡ്രോണ്‍ പിടിച്ചെടുത്തതായി ഇറാന്‍ അവകാശപ്പെട്ടു.