ദുബായ് : സൗദി അറേബ്യയിലെ റാസ് തനുറ എണ്ണ ശുദ്ധീകരണശാല ഹൂതികള്‍ ആക്രമിച്ചു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണ് നടത്തിയതെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതി ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ ശുദ്ധീകരണശാല കൂടിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം സൗദി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ആക്രമണത്തിന്റെ ആഘാതം 'കൃത്യമായിരുന്നു' എന്നും സ്ഥലത്ത് 'വന്‍ തീപിടുത്തങ്ങള്‍' ഉണ്ടായെന്നും. ഹൂതികള്‍ അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ് റാസ് തനുറ.
അതേസമയം, ചൊവാഴ്ചയും സൗദിയിലേക്ക് വിവിധ സ്ഥലങ്ങളിലേക്ക് ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍, പ്രതിരോധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. ഇതിനിടെ, ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും റഷ്യയിലെ മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിയ്ക്കിടെയാണ് ഇരു നേതാക്കളും സുപ്രധാന ചര്‍ച്ച നടത്തിയത്.