Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യു.എ.ഇയിൽ ഇന്ധന ഗന്ധം പരന്നതിന് പിന്നിൽ കപ്പലിലെ എണ്ണച്ചോർച്ച; വിശദീകരണവുമായി മന്ത്രാലയം, ജാഗ്രതാ നിർദേശം

യു.എ.ഇയിൽ ഇന്ധന ഗന്ധം പരന്നതിന് പിന്നിൽ കപ്പലിലെ എണ്ണച്ചോർച്ച; വിശദീകരണവുമായി മന്ത്രാലയം, ജാഗ്രതാ നിർദേശം

ദുബായ്: ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധന ഗന്ധത്തിന്റെ കാരണം വ്യക്തമാക്കി യു.എ.ഇ അധികൃതർ. ഉമ്മുൽ ഖുവൈൻ തീരത്തുണ്ടായ ഇന്ധന ചോർച്ചയാണ് ഗന്ധം പടരാൻ ഇടയാക്കിയതെന്ന് യു.എ.ഇ കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇന്ധന ടാങ്കറിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്ന് കടൽത്തീരത്ത് വൻതോതിൽ എണ്ണ പടരുകയും, ഇതാണ് കാറ്റിലൂടെ മറ്റ് എമിറേറ്റുകളിലേക്ക് വ്യാപിക്കുകയും ചെയ്തത്.

മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും മണം അനുഭവപ്പെട്ടതായി നിരവധി താമസക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് ഷാർജ പോലീസും പരിസ്ഥിതി മന്ത്രാലയവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഉമ്മുൽ ഖുവൈനിലെ മുഴുവൻ ബീച്ചുകളും ഷാർജയിലെ അൽ ഹംരിയ ബീച്ചും താത്കാലികമായി അടച്ചുപൂട്ടി.

തീരത്ത് എണ്ണ പടർന്ന സാഹചര്യത്തിൽ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോകുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുതെന്നും അധികൃതർ നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related articles

See all
Popular News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള ഇൻഡിഗോ സർവീസുകൾ ഈ മാസം 31 വരെ റദ്ദാക്കി

Popular News

സൈനീക പരീശീലന ക്യാംപിലേക്ക് ഹൂതി ആക്രമണം: 53 പേര്‍ കൊല്ലപ്പെട്ടു; ഇരുന്നൂറിലധികം പേര്‍ക്ക്...

Popular News

യെമൻ വിമാനത്തിന് തൊട്ടടുത്ത് ഹൂതികളുടെ മിസൈൽ ആക്രമണം; ഏദൻ വിമാനത്താവളത്തിൽ വൻ ഭീതി

Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Save your stories

Sign in