Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രതിസന്ധികളെ തോൽപ്പിച്ച വെങ്കല തിളക്കം; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്

ഐച്ചിനഗോയ ഏഷ്യൻ പാരാ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ ആൽഫിയ ജെയിംസ് മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ താരം തന്റെ മെഡൽ നേട്ടത്തിന്റെ സന്തോഷം അദ്ദേഹവുമായി...

പ്രതിസന്ധികളെ തോൽപ്പിച്ച വെങ്കല തിളക്കം; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്

തിരുവനന്തപുരം: ഐച്ചിനഗോയ ഏഷ്യന്‍ പാരാ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ ആല്‍ഫിയ ജെയിംസ് മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ താരം തന്റെ മെഡല്‍ നേട്ടത്തിന്റെ സന്തോഷം അദ്ദേഹവുമായി പങ്കുവെച്ചു.

അതേസമയം മുഖ്യമന്ത്രി താരത്തെ പൊന്നാടയണിയിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. ആല്‍ഫിയയുടെ ജന്മദിനത്തിലാണ് ഈ സന്ദര്‍ശനം നടന്നതെന്നത് ദിനത്തിന്റെ വിശേഷത വര്‍ദ്ധിപ്പിച്ചു. സ്‌പോര്‍ട്‌സിലെ തിളക്കമാര്‍ന്ന നേട്ടത്തിനൊപ്പം പിറന്നാള്‍ വേളയില്‍ എത്തിയ താരത്തിന് മുഖ്യമന്ത്രി പ്രത്യേകമായി ജന്മദിനാശംസകളും നേര്‍ന്നു.

തീവ്രമായ കഷ്ടപ്പാടുകളും കയ്‌പേറിയ അനുഭവങ്ങളും അതിജീവിച്ചാണ് ആല്‍ഫിയ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. തൊടുപുഴ മുട്ടത്തെ സ്‌കൂളില്‍ പ്ലസ് ടുവിനു പഠിക്കുമ്പോള്‍ ഹോസ്റ്റലിന്റെ നാലാം നിലയില്‍നിന്നു വീണു നട്ടെല്ലിനുണ്ടായ പരുക്കാണ് ആല്‍ഫിയയുടെ ജീവിതത്തെ മാറ്റിമറിച്ചതും കായിക സ്വപ്നങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചതും.

തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം നീണ്ട കഠിനമായ ചികിത്സയ്ക്ക് ശേഷമാണ് താരം പാരാ ഗെയിംസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. സംസ്ഥാന തല മത്സരങ്ങളില്‍ ആല്‍ഫിയ കാഴ്ചവെച്ച മികവ് തിരിച്ചറിഞ്ഞ പ്രമുഖ വ്യവസായ ഗ്രൂപ്പ് ദുബായിലെ തങ്ങളുടെ ഓഫീസില്‍ ജോലി നല്‍കുകയും തുടര്‍ പരിശീലനങ്ങള്‍ക്കുള്ള പൂര്‍ണ്ണ പിന്തുണയും സാമ്പത്തിക സഹായവും ഉറപ്പാക്കുകയുമായിരുന്നു.

മാതാവ് വിജി ബെംഗളുരുവില്‍ നഴ്‌സായിരുന്നു. ആല്‍ഫിയയുടെ ചികിത്സയും പഠനവുമായി ബന്ധപ്പെട്ടു ജോലി ഉപേക്ഷിക്കുകയായിരുന്നു. പിതാവ് ജയിംസ് ആല്‍ഫിയയ്ക്കു 7 വയസ്സുള്ളപ്പോള്‍ മരിച്ചു. സഹോദരന്‍ ആല്‍ഫിന്‍ കാനഡയില്‍ വിദ്യാര്‍ഥിയാണ്.


Related articles

See all
Popular News

സംസ്ഥാന സ്കൂൾ കായികമേള: തൃശ്ശൂരിനായി ഇരട്ടസ്വർണം കൊയ്ത് സഹോദരിമാരായ വി.എം. അശ്വതിയും ആരതിയ...

Popular News

രഞ്ജി ട്രോഫി: ബംഗാളിനോട് 287 റൺസിന്റെ കൂറ്റൻ തോൽവി; കേരളത്തിന് സീസണിലെ ആദ്യ തോല്‍വി

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Save your stories

Sign in