Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

മൂന്നാറിൽ ശൈത്യകാലത്തിന് തുടക്കമായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6 ഡിഗ്രി സെൽഷ്യസ് മൂന്നാറിൽ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് താപനില ആറ് ഡിഗ്രിയിലേക്ക് താഴ്ന്നത്. ശൈത്യത്തിന്റെ വരവറിയിച്ച് പുൽമേടുകളിലും തേയിലച്ചെടികളിലും മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിൽ എട്ട്‌ ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി തുടങ്ങിയ വിദൂര എസ്റ്റേറ്റ് മേഖലകളിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പകൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും രാത്രിയിലും പുലർച്ചെയുമാണ് തണുപ്പിന്റെ കാഠിന്യം ഏറുന്നത്. വരും ദിവസങ്ങളിൽ മൂന്നാർ മേഖലയാകെ അതിശൈത്യത്തിന്റെ പിടിയിലമരുമെന്നാണ് കരുതുന്നത്.

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മൂന്നാറിലെ താപനില പൂജ്യത്തിന് താഴേക്ക് (മൈനസ്) എത്തുവാൻ സാധ്യതയുണ്ട്. സീസൺ ആരംഭിച്ചതോടെ മൂന്നാറിലെ ശൈത്യകാല കാലാവസ്ഥ ആസ്വദിക്കാനായി എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടാകും.

Related articles

See all
Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Save your stories

Sign in