ദീപാവലി, ഛഠ്, ഭായ്ദൂജ് തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുന്ന ഉത്സവകാലമായതിനാല്‍, പ്രതിഷേധത്തിലും റാലിയിലും പങ്കെടുക്കുന്നതിനൊപ്പം ഡല്‍ഹിയിലെ പ്രാദേശിക കടകളില്‍ നിന്ന് ചെറിയ തോതിലെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. റാലി മൂലം കച്ചവട മേഖല തകരുമെന്ന തരത്തിലുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ തള്ളിയ രാഹുല്‍ ഗാന്ധി, വ്യാപാരികള്‍ക്ക് ഈ റാലി കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. ബി.ജെ.പിയുടെ തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധ മാര്‍ച്ചും റാലിയും നടക്കുന്നതിനൊപ്പം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഡല്‍ഹിയിലെ ചെറുകിട വ്യാപാരികളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമെന്നും, ജനാധിപത്യ പോരാട്ടത്തിനൊപ്പം പ്രാദേശിക വ്യാപാരികളെയും പിന്തുണയ്ക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.