കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും എംഎല്‍എമാരും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹയില്‍ എത്തിയിട്ടുണ്ട്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മരവിപ്പിക്കുക, പുറത്താക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുക, ഗ്യാനേഷ് കുമാറിനെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. തുറന്ന ബസുകളില്‍ മിന്റോ റോഡിലെത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് പ്രധാന നേതാക്കളും അവിടെനിന്ന് 1.5 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് പ്രധാന വേദിയായ രാംലീല മൈതാനത്തേക്ക് എത്തുക.
അതേസമയം, പ്രധാന വേദിയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിട്ടില്ല. സുരക്ഷ ഉറപ്പാക്കാന്‍ പ്രതിഷേധ മേഖലയെ 14 സോണുകളായി തിരിച്ച് 3,500 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം 200 മുതല്‍ 250 വരെ എ.ഐ ക്യാമറകളും സ്ഥാപിച്ചു. കേന്ദ്ര സേനയ്ക്കു പുറമേ 10 കമ്പനി സി.ആര്‍.പി.എഫ് സംഘവും രാംലീല മൈതാനത്തുണ്ടാകും.
ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്ന വിലയിരുത്തലില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ന്യൂഡല്‍ഹി, ഓള്‍ഡ് ഡല്‍ഹി മേഖലകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യാ സഖ്യകക്ഷികള്‍ക്ക് പുറമെ സി.ജെ.പിയും പ്രക്ഷോഭത്തില്‍ പങ്കാളികളാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ, ഈ മാസം ആദ്യവാരത്തില്‍ വോട്ട് കൊള്ളയുടെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണാന്‍ സമയം തേടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.