Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. കേരളപ്പിറവി ദിനം മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെയും ഓര്‍മ്മപ്പെടുത്തലിന്റെയും നിമിഷമാണ്. സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണ് ഇത്തവണത്തേത്. ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍, മലയാളം സംസാരിക്കുന്ന ജനങ്ങള്‍ക്കായി ഒരു ഭൂപ്രദേശം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ട ദിവസമാണ് നവംബര്‍ 1.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രവിശ്യകള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഔദ്യോഗികമായി കേരള സംസ്ഥാനം രൂപംകൊണ്ടത്. വടക്കേ മലബാര്‍ മുതല്‍ തെക്കേ അറ്റം വരെയുള്ള വിശാലമായ ഭൂപ്രദേശത്തെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്തിയ ഈ ചരിത്രപരമായ മുന്നേറ്റത്തിന് പിന്നില്‍ ഒട്ടനവധി സ്വാതന്ത്ര്യ സമര സേനാനികളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും കഠിനാധ്വാനവും പോരാട്ടവുമുണ്ട്.

പച്ചപ്പുനിറഞ്ഞ മലനിരകളും ശാന്തസുന്ദരമായ കായലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ മാതൃഭൂമി പ്രകൃതിസൗന്ദര്യത്താല്‍ അനുഗൃഹീതമാണ്. കേവലം ഒരു ഭൂപ്രദേശമെന്നതിലുപരി, സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും തനതായ പൈതൃകവും കാത്തുസൂക്ഷിക്കുന്ന ഒരു ജനതയുടെ അടയാളമാണ് കേരളം. കഥകളിയും മോഹിനിയാട്ടവും വള്ളംകളിയും ഓണവുമെല്ലാം നമ്മുടെ തനിമ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നു.

വരുംതലമുറയ്ക്കായി നമ്മുടെ പ്രകൃതിയും സംസ്‌കാരവും ഭാഷയും കൈമാറേണ്ടതുണ്ട്. മലയാള ഭാഷയോടുള്ള സ്നേഹവും ഐക്യബോധവും നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ ഈ കേരളപ്പിറവി ദിനം നമുക്ക് പ്രതിജ്ഞയെടുക്കാം.

ഏവര്‍ക്കും സ്നേഹവും സമാധാനവും നിറഞ്ഞ ഐക്യകേരള പിറവി ആശംസകള്‍!


Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Save your stories

Sign in