Logo
Tue, Aug 25, 2026 • 11:01 PM
LIVE TV
Watch

No business videos available

No Middle East videos available

കയർപിരി തൊഴിലാളികൾക്ക് ഓണസമ്മാനം; 5000 പേർക്ക് 2000 രൂപ വീതം എക്സ്ഗ്രേഷ്യ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

കയർപിരി തൊഴിലാളികൾക്ക് ഓണസമ്മാനം; 5000 പേർക്ക് 2000 രൂപ വീതം എക്സ്ഗ്രേഷ്യ


ആലപ്പുഴ: കയർപിരി മേഖലയിലെ തൊഴിൽ പ്രതിസന്ധി നേരിടുന്ന 5000 തൊഴിലാളികൾക്ക് ഓണസമ്മാനമായി 2000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്ന പദ്ധതിക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര-കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തൃക്കുന്നപ്പുഴയിൽ നിർവഹിച്ചു.

തൊഴിൽ പ്രതിസന്ധി നേരിടുന്ന തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം പരമ്പരാഗത കയർ മേഖലയിൽ തന്നെ അവരെ നിലനിർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയാണ് ഓണത്തിന് മുമ്പായി ധനസഹായം വിതരണം ചെയ്യുന്നത്. തൃക്കുന്നപ്പുഴയിൽ നടന്ന ചടങ്ങിൽ കയർ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണത്തിനും മന്ത്രി തുടക്കം കുറിച്ചു.

കയർ മേഖലയുടെ ആധുനികവൽക്കരണം

ആധുനികവൽക്കരണത്തിലൂടെ കയർ മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സർക്കാർ ആധുനിക ഡിഫൈബറിങ് മില്ലുകൾ സ്ഥാപിക്കും. നാലും അഞ്ചും കയർ സംഘങ്ങളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ച് ചകിരി ഉൽപാദനം വർധിപ്പിക്കാനും പദ്ധതിയുണ്ട്.

ഹരിതകർമസേനയുടെ സഹായത്തോടെ തൊണ്ട് ശേഖരിച്ച് കൺസോർഷ്യം വഴി ചകിരി ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്.കയർ മേഖലയ്ക്കായി സംസ്ഥാന സർക്കാർ 53.48 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കയർ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സഹായമായി 928 പേർക്ക് ധനസഹായം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ക്ഷേമനിധി ആനുകൂല്യ വിതരണത്തിനും തുടക്കം
ചടങ്ങിൽ എക്സൈസ്-സഹകരണ മന്ത്രി എം. ലിജു അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ പാലക്കാടൻ, മുൻ എം.എൽ.എ എ.എ. ഷുക്കൂർ, എ.കെ. രാജൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ്. ശിവകുമാർ, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്. അനിൽകുമാർ, കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10