Logo
Tue, Aug 25, 2026 • 09:53 PM
LIVE TV
Watch

No business videos available

No Middle East videos available

ലങ്കയ്ക്ക് മേൽ ആധിപത്യം തുടർന്ന് ഇന്ത്യ; ഫോളോഓൺ ഒഴിവാക്കാൻ പോരാടി ശ്രീലങ്ക


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

ലങ്കയ്ക്ക് മേൽ ആധിപത്യം തുടർന്ന് ഇന്ത്യ; ഫോളോഓൺ ഒഴിവാക്കാൻ പോരാടി ശ്രീലങ്ക

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഫോളോഓൺ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആതിഥേയരായ ശ്രീലങ്ക. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് കൂറ്റൻ സ്‌കോറായ 503 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എന്ന നിലയിലാണ്. ഇന്ത്യയേക്കാൾ 238 റൺസ് പുറകിലുള്ള ശ്രീലങ്കയ്ക്ക് ഫോളോഓൺ ഒഴിവാക്കാൻ ഇനി 38 റൺസ് കൂടി വേണം. ചെറുത്തുനിൽപ്പ് തുടരുന്ന സോനൽ ദിനുഷ (85*), ലാഹിരു കുമാര (8*) എന്നിവരാണ് ക്രീസിലുള്ളത്. 80 റൺസെടുത്ത പസിന്ദു സൂര്യബന്ദാരയും ലങ്കൻ ഇന്നിംഗ്സിന് കരുത്തേകി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 9 വിക്കറ്റിന് 503 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറികൾ നേടിയ ദേവ്ദത്ത് പടിക്കൽ (117), പുറത്താവാതെ നിന്ന ധ്രുവ് ജുറെൽ (115*) എന്നിവരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. രണ്ടാം ദിനത്തിൽ റിഷഭ് പന്ത് (63), ഷുഭ്മൻ ഗിൽ (50) എന്നിവരും മികച്ച പിന്തുണ നൽകി. വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. കാമിൽ മിഷാര (19), കാമിന്ദു മെൻഡിസ് (32) എന്നിവരെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയപ്പോൾ ധനഞ്ജയ ഡിസിൽവ, കെഷാര നുവാന്ത എന്നിവരുടെ വിക്കറ്റുകൾ മാനവ് സുതറും കരസ്ഥമാക്കി.

മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയിരുന്നു. എങ്കിലും രണ്ടാം ദിനം ധ്രുവ് ജുറെലും റിഷഭ് പന്തും ചേർന്ന് നേടിയ 112 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യക്ക് പൂർണ്ണ മേൽക്കോയ്മ നൽകുകയായിരുന്നു. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10