ശബരിമല പാതയില്‍ അയ്യപ്പഭക്തര്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്; നബിദിനത്തില്‍ അന്നദാനവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി
പത്തനംതിട്ട: നബിദിനാഘോഷത്തിന്റെ ഭാഗമായി സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മാതൃകയുമായി യൂത്ത് കോണ്‍ഗ്രസ്. പത്തനംതിട്ടയില്‍ സംഘടിപ്പിച്ച കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശബരിമല തീര്‍ത്ഥാടന പാതയില്‍ അയ്യപ്പഭക്തര്‍ക്ക് അന്നദാനവും, വനമേഖലയിലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വിതരണവും നടത്തി.
ശബരിമല പാതയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തുകൊണ്ട് പരിപാടിക്ക് തുടക്കമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതിനുപുറമെ, ട്രൈബല്‍ മേഖലയിലെ ആദിവാസി ഊരുകളിലെ മുഴുവന്‍ വീടുകളിലും ഭാരവാഹികള്‍ നേരിട്ടെത്തി ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
നബിദിനം മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിട്ടതെന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു. നേതാക്കളായ മനു തയ്യില്‍, ഷെമീര്‍ തടത്തില്‍, അംബരീഷ് തട്ട, സുഹൈല്‍ നജീബ്, കണ്ണന്‍മാരി, പ്രേം സാഗര്‍, ഫ്രിബിന്‍ ഫ്രാന്‍സിസ്, സുമേഷ് ആങ്ങമൂഴി, രതീഷ് മടന്തമണ്ണില്‍ എന്നിവര്‍ അന്നദാനത്തിനും ഭക്ഷ്യധാന്യ വിതരണത്തിനും നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനം വലിയ ജനശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.