Logo
Tue, Aug 25, 2026 • 09:53 PM
LIVE TV
Watch

No business videos available

No Middle East videos available

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' പ്രീ-റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29-ന്; പ്രവേശനം സൗജന്യ ബുക്ക് മൈ ഷോ പാസ് വഴി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' പ്രീ-റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29-ന്; പ്രവേശനം സൗജന്യ ബുക്ക് മൈ ഷോ പാസ് വഴി
കൊച്ചി: ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29-ന് വൈകുന്നേരം 6 മണിക്ക് നടക്കും. കാക്കനാട് ഇൻഫോപാർക്ക് എക്സ്പ്രസ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററാണ് ചടങ്ങിന് വേദിയാകുന്നത്. സെപ്റ്റംബർ 3-നാണ് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തുന്നത്.

മ്യൂസിക് ലോഞ്ചിലേക്ക് പ്രേക്ഷകർക്ക് പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. ബുക്ക് മൈ ഷോ (BookMyShow) വഴി മാത്രമാണ് സൗജന്യ പാസുകൾ ലഭ്യമാകുക. വേദിയിലെ സുഗമമായ പ്രവേശനം ഉറപ്പാക്കാൻ കൺഫർമേഷൻ മെസ്സേജോ ക്യു.ആർ കോഡോ (QR Code) പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുണ്ട്. സുരക്ഷാ പരിശോധനകളും പ്രവേശന നടപടികളും പൂർത്തിയാക്കേണ്ടതിനാൽ പ്രേക്ഷകർ നേരത്തെ തന്നെ വേദിയിൽ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. വേദിയുടെ കപ്പാസിറ്റിക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക.

ജേക്സ് ബിജോയ്, വേടൻ, അർമാൻ മാലിക് എന്നിവർ അണിനിരക്കുന്ന ലൈവ് സംഗീത വിരുന്നും ഇവന്റിന്റെ പ്രധാന ആകർഷണമായിരിക്കും. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള താരനിരയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രവും ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്നതുമായ 'ഐ ആം ഗെയിം' നിർമ്മിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവരും സംഭാഷണം സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു.

സീ മ്യൂസിക് സ്വന്തമാക്കിയ ചിത്രത്തിലെ "മഴവില്ലായേ" എന്ന ഗാനം ഇതിനോടകം തന്നെ തരംഗമായി മാറിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസിനെത്തുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മികച്ച തീയേറ്റർ അനുഭവമായിരിക്കും സമ്മാനിക്കുക. 


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10