'കടന്നുപോയത് സാധാരണക്കാരെ ചേർത്തുപിടിച്ച 100 ദിനങ്ങൾ'; ചവറയിൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല
കടന്നുപോയത് സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിച്ച 100 ദിവസങ്ങളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് ഒരിടത്തും തൊഴിലാളി സമരങ്ങൾ ഉണ്ടായിട്ടില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സാധാരണക്കാരിലേക്കും തൊഴിലാളികളിലേക്കും കൃത്യമായി എത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണക്കാരുടെയും തൊഴിലാളികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് എപ്പോഴും യുഡിഎഫ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെയും സാധാരണക്കാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുന്നണി എന്നും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ചവറ നിയോജക മണ്ഡലത്തിലെ എംഎൽഎ ഓഫീസ് ബേബി ജോൺ ഷഷ്‌ഠ്യബ്ദിപൂർത്തി സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.