Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: ഭരണഘടനയുടെ ധാർമികത ഉൾക്കൊണ്ടും സംരക്ഷിച്ചും പുതിയ തലമുറ മുന്നോട്ടുപോകണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിൽ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കാൻ ഭരണഘടനാ മൂല്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടും ഗവ. ലോ കോളജും ചേർന്ന് സംഘടിപ്പിച്ച ഭരണഘടനാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.

ഇന്ത്യൻ ഭരണഘടന ജനങ്ങളുടെ ജീവിതരേഖയും ജീവശ്വാസവുമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. എക്സിക്യൂട്ടീവ് അധികാരങ്ങൾ അധികരിച്ചു പോകാൻ പാടില്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സമാകാത്ത വിധത്തിൽ അവ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്ന മലയാളി വനിത ദാക്ഷായണി വേലായുധനെയും ചടങ്ങിൽ സ്പീക്കർ അനുസ്മരിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ജ്യോതികുമാർ ചാമക്കാല എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ‘ഭരണഘടനാ ധാർമികതയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ പ്രത്യേക പ്രഭാഷണവും നടത്തി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. ജുവൽ ജോൺ ആലപ്പാട്ട്, ഗവ. ലോ കോളജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ഹമീമ എം, മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം, രജിസ്ട്രാർ സുദർശനൻ എ.കെ., ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജിഷ അബ്രഹാം, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സലീന യു എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Related articles

See all
Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Popular News

മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; ഗ്രൂപ്പ് അപകട ഇൻഷുറൻസ് 15 ലക്ഷം രൂപയാക്കി ഉയർത്തി സർക്ക...

Save your stories

Sign in