Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക്കും സമർപ്പിച്ച് ദുൽഖർ ചിത്രം

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക്കും സമർപ്പിച്ച് ദുൽഖർ ചിത്രം
സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന വലിയ സന്ദേശം യുവതലമുറയ്ക്ക് പകർന്നുനൽകുകയാണ് ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം "ആകാശംലോ ഒക താര" (ആകാശത്തിൽ ഒരു താരകം). ഇന്ത്യയുടെ ശാസ്ത്ര-ബഹിരാകാശ മുന്നേറ്റങ്ങൾക്ക് വഴികാട്ടികളായ ഡോ. എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, ബഹിരാകാശ സഞ്ചാരി കല്പന ചൗള എന്നിവർക്കുള്ള സമർപ്പണം കൂടിയാണ് ഈ ചിത്രം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ആകാശത്തിനപ്പുറമുള്ള ലോകം സ്വപ്നം കാണുന്ന പെൺകുട്ടിയുടെ യാത്രയിലൂടെ പ്രതീക്ഷയുടെയും നിശ്ചയദാർഢ്യത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

സാധാരണ ഗ്രാമത്തിൽ ജനിച്ച കല്പനയുടെ മനസ്സിൽ ബഹിരാകാശ സഞ്ചാരിയാകണമെന്ന മോഹം വളരുന്നതും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ കഥയുടെ കാതൽ. ചുറ്റുപാടുകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും അപ്രതീക്ഷിത സാഹചര്യങ്ങളും അവളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ തടസ്സങ്ങൾ തീർക്കുമ്പോഴാണ് കൃഷ്ണ എന്ന കഥാപാത്രം കല്പനയുടെ ജീവിതത്തിലേക്ക് എത്തുന്നത്. അവളുടെ സ്വപ്നം തിരിച്ചറിയുന്ന കൃഷ്ണ അത് സാക്ഷാത്കരിക്കാൻ ഒപ്പം നിൽക്കുകയും, ഒരാളുടെ സ്വപ്നം മറ്റൊരാളുടെ ജീവിതലക്ഷ്യമായി മാറുകയും ചെയ്യുന്ന മനോഹരമായ ബന്ധത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. പ്രതിഭയുള്ളവർക്ക് കൃത്യമായ അവസരവും പിന്തുണയും ലഭിച്ചാൽ അസാധ്യമെന്ന് കരുതുന്ന ലക്ഷ്യങ്ങൾ പോലും നേടിയെടുക്കാനാകുമെന്ന പ്രചോദനാത്മകമായ ആശയമാണ് സിനിമ പങ്കുവെക്കുന്നത്.

ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ വാക്കുകളും വിക്രം സാരാഭായിയുടെ ദീർഘവീക്ഷണവും കല്പന ചൗളയുടെ ജീവിതയാത്രയും ചിത്രത്തിന്റെ ആശയലോകത്തിന് വലിയ കരുത്താകുന്നു. നമ്മൾ എവിടെ ജനിക്കുന്നു എന്നതല്ല, എത്ര ഉയരത്തിൽ സ്വപ്നം കാണുന്നു എന്നതാണ് പ്രധാനമെന്ന വലിയ പാഠമാണ് ചിത്രം പുതിയ തലമുറയ്ക്ക് മുന്നിൽ തുറന്നുവെക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വപ്നങ്ങൾക്കും അവസരങ്ങൾക്കും പ്രാധാന്യം നൽകുന്ന സിനിമ, സമൂഹത്തിന്റെ പരിമിതമായ ചിന്താഗതികളെ മറികടന്ന് സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറാനുള്ള പ്രചോദനവും നൽകുന്നുണ്ട്.

കൃഷ്ണയായി ദുൽഖർ സൽമാനും കല്പനയായി സാത്വിക വീരവല്ലിയും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിൽ കാഴ്ചവെക്കുന്നത്. കല്പനയുടെ നിഷ്കളങ്കതയും പോരാട്ടവീര്യവും സാത്വിക മനോഹരമായി അവതരിപ്പിക്കുമ്പോൾ, അവളുടെ സ്വപ്നങ്ങൾക്ക് കരുത്താകുന്ന കൃഷ്ണയായി ദുൽഖറും ശ്രദ്ധേയമാകുന്നു. ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന രോഹിണി എന്ന കഥാപാത്രവും റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും സുജിത് സാരംഗിന്റെ ഛായാഗ്രഹണവും ശ്വേത സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനും ചിത്രത്തിന്റെ ദൃശ്യ-ശ്രാവ്യ അനുഭവത്തിന് കൂടുതൽ മിഴിവേകുന്നു.

പ്രണയവും കുടുംബബന്ധങ്ങളും അതിജീവനവും ബഹിരാകാശ മോഹങ്ങളും ഇഴചേർത്തൊരുക്കിയ ഒരു ഇൻസ്പിരേഷണൽ ഡ്രാമയാണ് 'ആകാശംലോ ഒക താര'. സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അസാധാരണമായ ലക്ഷ്യങ്ങളിലേക്കുള്ള യാത്ര പറയുന്ന ചിത്രം, വിജയത്തിലേക്കുള്ള പാതയിൽ സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രാധാന്യം ഓർമിപ്പിക്കുന്നു. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും മികച്ച പ്രകടനങ്ങളും കൊണ്ട് കുടുംബപ്രേക്ഷകർക്കും യുവതലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ പ്രദർശനം തുടരുകയാണ്.

ഗുന്നം ഗംഗരാജുവാണ് ചിത്രത്തിന്റെ രചനയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്ന് കഥയൊരുക്കിയ ചിത്രത്തിന് വസന്ത് ജുറു അധിക തിരക്കഥയും നൽകിയിരിക്കുന്നു. പ്രവീൺ കെ.എൽ എഡിറ്റിംഗും ചന്തു നിമ്മഗദ്ദ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ച ചിത്രത്തിൽ പല്ലവി സിംഗ് (കോസ്റ്റ്യൂം ഡിസൈനർ), വംശി കൃഷ്ണ (കലാസംവിധാനം), സിങ്ക് സിനിമ (സൗണ്ട് ഡിസൈനർ), തൗഫീഖ് ഹുസൈൻ (വിഎഫ്എക്സ് സൂപ്പർവൈസർ), ഷൺമുഖ പാണ്ഡ്യൻ എം (കളറിസ്റ്റ്) എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ.

Related articles

See all
Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Popular News

കൂടുതൽ പുതുമകളോടെ 31-ാമത് ഐഎഫ്എഫ്കെ; മാനവീയം വീഥിയിൽ യാതൊരു വിലക്കുകളുമില്ലാതെ കലാപരിപാടിക...

Popular News

'ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ് ദേവ് നിദിമോരു'; സന്തോഷവാർത്ത പങ്കുവെച്ച് സാമന്ത റൂത്ത് പ്രഭു,...

Save your stories

Sign in