Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസത്തിനൊടുവിൽ പോൾ ഒഗ്ബോണ്ണയെയും ആർത്തിയെയും പൊക്കി മലപ്പുറം പൊലീസ്

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസത്തിനൊടുവിൽ പോൾ ഒഗ്ബോണ്ണയെയും ആർത്തിയെയും പൊക്കി മലപ്പുറം പൊലീസ്

മലപ്പുറം: കേരളത്തിലേക്ക് വന്‍തോതില്‍ എം.ഡി.എം.എ കടത്തിയ അന്താരാഷ്ട്ര ലഹരി മാഫിയയുടെ പ്രധാന സൂത്രധാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ കേരള പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ഇക്കേചുക്വു പോള്‍ ഒഗ്ബോണ്ണ (40), ഭാര്യ ആര്‍ത്തി (42) എന്നിവരാണ് മുംബൈ ഉല്‍വെയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

കൊണ്ടോട്ടി അരൂരില്‍ ജൂണ്‍ 26-ന് രതീഷ് (38) എന്നയാളില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസില്‍ നിന്നാരംഭിച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ലഹരി വില്‍പനയിലൂടെ സമ്പാദിച്ച പണവുമായി നൈജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വലയിലായത്.

15 വർഷത്തെ ഇന്ത്യൻ ജീവിതം, കോടികളുടെ ലഹരി സാമ്രാജ്യം

പതിനഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ പോള്‍, എട്ട് വര്‍ഷം മുമ്പ് മുംബൈ സ്വദേശിയായ ആര്‍ത്തിയെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. സാധാരണ കുടുംബജീവിതത്തിന്റെ മറവില്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും എം.ഡി.എം.എ എത്തിക്കുന്ന വന്‍ ശൃംഖലയാണ് ഇവര്‍ നടത്തിയിരുന്നത്.

ലഹരി കച്ചവടത്തിലൂടെ ലഭിച്ച വന്‍തുക ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ സംഘത്തിലെ മറ്റു കണ്ണികള്‍ പിടിയിലായതോടെ പണം നൈജീരിയയിലേക്ക് മാറ്റാനും രാജ്യം വിടാനും ഇവര്‍ പദ്ധതിയിടുകയായിരുന്നു. മുംബൈയിലും മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പ്രധാന ലഹരി കേസുകളിലും പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.

രേഖകളും പണവും പിടിച്ചെടുത്തു

പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍, ഏകദേശം രണ്ട് ലക്ഷം രൂപ, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

ഈ കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി എ.ജെ ജോണ്‍സണ്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സുനില്‍ കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍, എ.എസ്.ഐ തുളസി, ഡാന്‍സാഫ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Related articles

See all
Popular News

നിലമ്പൂരിൽ പട്ടാപ്പകൽ 9.95 ലക്ഷം രൂപ കവർന്ന കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പോലീസ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Save your stories

Sign in