Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിലമ്പൂരിൽ പട്ടാപ്പകൽ 9.95 ലക്ഷം രൂപ കവർന്ന കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പോലീസ്

നിലമ്പൂരിൽ പട്ടാപ്പകൽ 9.95 ലക്ഷം രൂപ കവർന്ന കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പോലീസ്

നിലമ്പൂര്‍: ബാങ്കില്‍ നിന്നും പണവുമായി പുറത്തിറങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാളെ പ്രത്യേക അന്വേഷണസംഘം പിടികൂടി. നാട്ടുകല്ല് കൊടക്കാട് സ്വദേശി പനങ്ങാട്ട് തൊടി മുഹമ്മദ് ഷാഫിയെയാണ് (23) ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കൊടക്കാടുള്ള വീട്ടില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാവിലെ 11.45-ഓടെ നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് മുന്‍വശത്തായിരുന്നു സംഭവം. അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കുമ്മാളി ഫിറോസ് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ കാത്തുനിന്ന സംഘം ആക്രമിച്ച് പണമടങ്ങിയ പൊതിയുമായി കാറില്‍ കടന്നുകളയുകയായിരുന്നു. ആക്രമണത്തില്‍ ഫിറോസിന്റെ കൈക്ക് പരിക്കേറ്റിരുന്നു.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി കെ. റഫീക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് നിര്‍ണ്ണായക സൂചന ലഭിച്ചത്. പരാതിക്കാരന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് കവര്‍ച്ചാ സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് പിടിയിലായ മുഹമ്മദ് ഷാഫിയാണെന്ന് പോലീസ് കണ്ടെത്തി. പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തിയ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിലമ്പൂര്‍ സി.ഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ കെ.എം. അര്‍ഷിദ്, എ.എസ്.ഐ അനീഷ്, സീനിയര്‍ സി.പി.ഒ അനൂപ്, ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, നിബിന്‍ദാസ് ടി, ജിയോ ജേക്കബ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഘത്തിലുള്ള മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


Related articles

See all
Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Save your stories

Sign in