എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്ര നടപടികളുമായി സര്‍ക്കാര്‍. മൂന്ന് മാസത്തിലൊരിക്കല്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ വിലയിരുത്തും. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ചികിത്സാ വിഭാഗം ആരംഭിക്കുന്നതിനൊപ്പം ദുരിതബാധിതര്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സയും ഉറപ്പാക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ദുരിതബാധിതരുടെ കുടുംബങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സയും പ്രത്യേക പാക്കേജും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി