ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കലിനടക്കം കരാർ ; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
Jaihind TV News Report
Jaihind TV Web Desk
December 11, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം : നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കള്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതിലെ അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി.
2017 ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020 ല്‍ നടത്തിയ രണ്ടാം ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്‌റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കറുടെ നടപടിയില്‍ അഴിമതിയും ധൂര്‍ത്തും ഉണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10