Logo
Fri, Jul 17, 2026 • 11:52 AM
LIVE TV
Watch

No business videos available

No Middle East videos available

ഉർവശി–നവ്യാ നായർ–ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിസിറ്ററി'ന്റെ സ്വിച്ചോൺ നിർവഹിച്ച് ദിലീപ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 17, 2026
1 min read
SHARE:
SAVE: Login to save

ഉർവശി–നവ്യാ നായർ–ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിസിറ്ററി'ന്റെ സ്വിച്ചോൺ നിർവഹിച്ച് ദിലീപ്

ഉർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ‘വിസിറ്റർ’ ഔദ്യോഗികമായി ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടന്നു. ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് ചിത്രത്തിന്റെ സ്വിച്ചോൺ കർമവും ദിലീപ് നിർവഹിച്ചു. പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചപ്പോൾ, ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ നടൻ അജു വർഗീസ് പുറത്തിറക്കി.

ചടങ്ങിൽ സംവിധായകൻ മേജർ രവി, നടി നവ്യാ നായർ, നടൻ അജു വർഗീസ്, ഭഗത് മാനുവൽ, ഡോ. റോണി, സന്ദീപ് സേൻ തുടങ്ങി സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്ത് ആശംസകൾ നേർന്നു. നിഗൂഢതയും സസ്പെൻസും നിറഞ്ഞ ഹൊറർ ത്രില്ലറായ ‘വിസിറ്റർ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നീതു മാത്യുയാണ് ഒരുക്കുന്നത്.

ഇ.എം.കെ. ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മനു മഞ്ജിത്ത് എഴുതിയ ഗാനങ്ങൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു. നിധിൻ രാജ് അറോൾ എഡിറ്റിംഗ് നിർവഹിക്കുന്നു.

ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ: കോ-പ്രൊഡ്യൂസർമാർ അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ഫൈനൽ മിക്സ് എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രഹാം, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, പി.ആർ.ഒ എ.എസ്. ദിനേശ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10