Logo
Fri, Jul 17, 2026 • 03:03 PM
LIVE TV
Watch

No business videos available

No Middle East videos available

പഴകുളം മധുവിന് സി പി എമ്മിന്‍റെ വധഭീഷണി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 15, 2020
1 min read Updated: July 15, 2026
SHARE:
SAVE: Login to save

പഴകുളം മധുവിന് സി പി എമ്മിന്‍റെ വധഭീഷണി
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിന് സി പി എമ്മിന്‍റെ വധഭീഷണി. അഡ്വ. പഴകുളം മധുവിനെ വധിക്കുമെന്ന് ഫോണിൽ ഭീഷണി. ചാനൽ ചർച്ചയിൽ സി പി എമ്മിനെതിരെ സംസാരിച്ചതിനാണ് വധഭീഷണി. പഴകുളം മധു പോലീസിൽ പരാതി നൽകി.മുൻപും ഇത്തരത്തിലുള്ള ഭീഷണി അദ്ധേഹത്തിനു നേരെ ഉയർന്നിരുന്നു. സി പി എമ്മിനെതിരെ സംസാരിച്ചാൽ കൈയ്യും കാലും വെട്ടുമെന്നും വധിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. കർണ്ണാടകയിൽ നിന്നുമുള്ള നമ്പരിലാണ് വിളി എത്തിയത്. ചാനൽ ചർച്ചകളിൽ സംസ്ഥാന സർക്കാരിൻ്റെ അഴിമതികളും സി പി എമ്മിന്‍റെ കൊലപാതക രാഷ്ട്രീയവും തുറന്നു കാട്ടിയുള്ള ചർച്ചകളാണ് സിപിഎമ്മിനെ വെറളി പിടിപ്പിച്ചിരിക്കുന്നത്.തദ്ധേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം അവരുടെ ആക്രമണ സ്വഭാവം പുറത്തെടുക്കുന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10