Logo
Sat, Jul 11, 2026 • 02:22 PM
LIVE TV
Watch

No business videos available

No Middle East videos available

6182 കേസുകള്‍, 35 കോടിയുടെ മയക്കുമരുന്ന്; ലഹരിമാഫിയക്കെതിരെ 'തൂഫാന്‍' ആഞ്ഞടിച്ചെന്ന് ആഭ്യന്തര മന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 11, 2026
1 min read
SHARE:
SAVE: Login to save

6182 കേസുകള്‍, 35 കോടിയുടെ മയക്കുമരുന്ന്; ലഹരിമാഫിയക്കെതിരെ 'തൂഫാന്‍' ആഞ്ഞടിച്ചെന്ന് ആഭ്യന്തര മന്ത്രി

കൊച്ചി: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ ലഹരിവ്യാപനം ഭയാനകമായ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ ഈ ദൗത്യത്തോട് സഹകരിക്കുന്നതെന്നും ഇതൊരു യുദ്ധമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ലഹരിവേട്ടയുടെ ഭാഗമായി ഇതുവരെ 6,182 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പിടിച്ചെടുത്തത്. ഭാവി തലമുറയെ രക്ഷിക്കാനുള്ള ഈ ദൗത്യത്തിന്റെ ഭാഗമായി 17,000-ത്തോളം സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും തൂഫാന്‍ പതാക ഉയര്‍ത്തുകയും ചെയ്തു. 3,000-ത്തിലധികം ബോധവത്കരണ സെമിനാറുകളാണ് ഇതിനകം സംഘടിപ്പിച്ചത്.
ലഹരിക്കെതിരെ കര്‍ശന നിലപാട്

നൈറ്റ് ലൈഫ് ഉത്തരവാദിത്തമുള്ളതായിരിക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഡിജെ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര വകുപ്പ് എതിരല്ല, എന്നാല്‍ അവിടെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. കാരവനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും കര്‍ശന നടപടിയുണ്ടാകും. ലഹരി കേസുകളില്‍ ഒരു തരത്തിലുള്ള ശുപാര്‍ശകളും അനുവദിക്കില്ല. അതേസമയം, ലഹരിക്ക് ഇരയായിപ്പോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാനത്തെ 34 ആശുപത്രികളില്‍ 'തൂഫാന്‍ കെയര്‍' ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

രാസലഹരി നിര്‍മ്മാണ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയ്‌ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതായും വ്യക്തമാക്കിയ ചെന്നിത്തല, വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് തടയാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്‍ഡിപിഎസ് (NDPS) നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും അത് പോലീസിന്റെ ജോലിയാണെന്നും പെരുമ്പാവൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം കണ്ണ് തുറപ്പിക്കുന്നതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10