സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
സിക്കിമില്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിനിടെ തുരങ്കത്തില്‍ മണ്ണിടിഞ്ഞുവീണ് മരിച്ച മലയാളി ഉദ്യോഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എന്‍.എച്ച്.പി.സി ഉദ്യോഗസ്ഥനായ കോട്ടയം മണര്‍കാട് സ്വദേശി അനീഷ് മോഹന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സിക്കിമിലെ നിര്‍മ്മാണത്തിലിരിക്കുന്ന ടണലില്‍ മണ്ണിടിച്ചിലുണ്ടായി അനീഷ് മോഹന്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. വെള്ളിയാഴ്ച ഉച്ചയോടെ റോഡ് മാര്‍ഗം കൊല്‍ക്കത്തയില്‍ എത്തിച്ച മൃതദേഹം, നോര്‍ക്കയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റില്‍ വച്ച് എംബാം ചെയ്ത ശേഷം, ഇന്ന് രാവിലെ ഏഴരയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹം കോട്ടയം മണര്‍കാട് കൊച്ചുമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 1.30-ന് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.