മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടി.പി.എം. സാഹിര്‍ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് സൗത്ത് മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി.എം. സാഹിര്‍ (83) അന്തരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കോഴിക്കോട്ടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു.
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ കോഴിക്കോട്-2 മണ്ഡലത്തില്‍ നിന്ന് സി.പി.എമ്മിലെ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കൊച്ചി കുസാറ്റ് സെനറ്റ് മെമ്പര്‍, കെല്‍ട്രോണ്‍ ഡയറക്ടര്‍, എം.ഇ.എസ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് കമ്മിറ്റി അംഗം, കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയര്‍ ചേംബര്‍ പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
മുന്‍ മന്ത്രി അഹമ്മദ് കുരിക്കള്‍, ഇസ്ഹാഖ് കുരിക്കള്‍ എന്നിവരുടെ സഹോദരി ഫാത്തിമ ഷെറഫയാണ് ഭാര്യ. മക്കള്‍: എഞ്ചിനീയര്‍ ടി.പി.എം. ഹാഷീറലി (കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍, കാലിക്കറ്റ് ചേംബര്‍), ഡോ. ഇജാസ് (ലണ്ടന്‍), സജല്‍ മുഹമ്മദ് (അല്‍ഫ അലൂമിനിയം), ടി.പി.എം. ജിഷാന്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, മുഖദാര്‍), റിഷ.
മരുമക്കള്‍: ഡോ. ഫാത്തിമ ജെഷീന (ഫാറൂഖ് കോളേജ്), നിഷ ഇജാസ്, റോഷി സജല്‍, റഷി ജിഷാന്‍.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.