അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, ഇന്ന് അതേ കുഞ്ഞ് മെസ്സിയെ വീഴ്ത്താന്‍ ഫൈനലില്‍; മെസി-യമാല്‍ ചിത്രം വൈറൽ
ബാര്‍സിലോണ: ഫുട്‌ബോള്‍ ലോകം അര്‍ജന്റീന-സ്‌പെയിന്‍ ലോകകപ്പ് ഫൈനലിനായി കാത്തിരിക്കുമ്പോള്‍, ആരാധകരുടെ മനസ്സ് നിറയ്ക്കുന്നത് 19 വര്‍ഷം പഴക്കമുള്ള ഒരു അപൂര്‍വ്വ ചിത്രമാണ്. ഒരു വശത്ത് ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി, മറുവശത്ത് സ്‌പെയിനിന്റെ കൗമാര വിസ്മയം ലാമിന്‍ യമാല്‍. ഞായറാഴ്ച ഇരുവരും ലോകകപ്പ് കിരീടത്തിനായി നേര്‍ക്കുനേര്‍ പോരാടുമ്പോള്‍, വിധി കാത്തുവെച്ച ഒരു അപൂര്‍വ്വ നിയോഗത്തിന്റെ കഥയാണത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെസ്സി എന്ന 20 വയസ്സുകാരന്‍ ഒരു പ്ലാസ്റ്റിക് ടബ്ബിലിരുത്തി കുളിപ്പിച്ച അഞ്ചുമാസം പ്രായമുള്ള ആ കുരുന്നാണ് ഇന്ന് സ്‌പെയിനിനെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച ലാമിന്‍ യമാല്‍ എന്ന വമ്പന്‍ താരം. കഥ തുടങ്ങുന്നത് 2007-ന്റെ വസന്തകാലത്താണ്. ബാര്‍സിലോണയിലെ പ്രാദേശിക കുടുംബങ്ങള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം ബാര്‍സിലോണ ക്ലബ്ബിലെ കളിക്കാര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ഒരു നറുക്കെടുപ്പ് നടന്നു. യൂണിസെഫിന്റെ ചാരിറ്റി കലണ്ടറിന് വേണ്ടി ഫണ്ട് ശേഖരിക്കാനായിരുന്നു ഈ ഫോട്ടോഷൂട്ട്.
അന്ന് ബാര്‍സിലോണ പരിസരത്ത് താമസിച്ചിരുന്ന യമാലിന്റെ കുടുംബത്തിനായിരുന്നു ആ നറുക്ക് വീണത്. അന്ന് ബാര്‍സയുടെ വളര്‍ന്നു വരുന്ന യുവതാരമായിരുന്ന ലയണല്‍ മെസ്സിക്കൊപ്പമാണ് ആ അഞ്ചുമാസക്കാരനായ വാവയ്ക്ക് ഫോട്ടോ എടുക്കാന്‍ അവസരം ലഭിച്ചത്. അന്ന് ആ ചരിത്ര ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ജോവാന്‍ മോണ്‍ഫോര്‍ട്ട് ആ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത് ഇങ്ങനെയാണ്: 'മെസ്സി വളരെ അന്തര്‍മുഖനായ, നാണംകുണുങ്ങിയായ ഒരു പയ്യനായിരുന്നു അന്ന്. ലോക്കര്‍ റൂമില്‍ നിന്ന് ഇറങ്ങി വന്ന അവന്‍ കാണുന്നത് വെള്ളം നിറഞ്ഞ ഒരു പ്ലാസ്റ്റിക് ടബ്ബും അതിലൊരു കുഞ്ഞിനെയുമാണ്. ആദ്യമൊക്കെ ആ കുഞ്ഞിനെ എങ്ങനെ കൈകളില്‍ എടുക്കണമെന്ന് പോലും അറിയാതെ മെസ്സി പകച്ചുപോയി. വളരെ കഷ്ടപ്പെട്ടാണ് അന്ന് ആ ഫോട്ടോകള്‍ എടുത്തത്.'
യൂറോ കപ്പ് ടൂര്‍ണമെന്റിനിടെ യമാലിന്റെ പിതാവ് മുനീര്‍ നസ്രാവി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ലോകം ഈ അപൂര്‍വ്വ നിമിഷത്തെക്കുറിച്ച് അറിയുന്നത്. 'രണ്ട് ഇതിഹാസങ്ങളുടെ തുടക്കം' എന്നായിരുന്നു അദ്ദേഹം ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.
16 വയസ്സ് തികയും മുന്‍പ് തന്നെ ബാര്‍സിലോണയ്ക്കായി അരങ്ങേറ്റം കുറിച്ച യമാല്‍, പിന്നീട് സ്‌പെയിനിനെ യൂറോ കപ്പ് കിരീടത്തിലേക്ക് നയിച്ച് അന്താരാഷ്ട്ര ഫുട്‌ബോളിലെ റിക്കാര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചു. ഫ്രാന്‍സിനെതിരെയുള്ള സെമിഫൈനല്‍ വിജയത്തിന് ശേഷം ഈ പഴയ ചിത്രം കണ്ടപ്പോള്‍ യമാല്‍ പുഞ്ചിരിയോടെ പറഞ്ഞത് ഇതായിരുന്നു: 'എനിക്ക് ഫൈനലില്‍ അദ്ദേഹത്തെ (മെസ്സിയെ) നേരിടണം.'
യമാലിന്റെ ആ ആഗ്രഹം ഇപ്പോള്‍ സഫലമായിരിക്കുകയാണ്. ഫൈനല്‍ മത്സരം മെസ്സിയുടെയും യമാലിന്റെയും കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിലൊന്നായി മാറും. അന്ന് ക്യാമറയ്ക്ക് മുന്നില്‍ ഒന്നിച്ചുനിന്ന ആ 'ഗുരുവും ശിഷ്യനും' ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ വേദിയില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന് ഇതൊരു അബ്‌സല്യൂട്ട് സിനിമാറ്റിക് നിമിഷം തന്നെയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.