ചായക്കൊപ്പം കഴിക്കാൻ 'ചക്കക്കുരു ഉണ്ണിയപ്പം'; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ പലഹാരം!
Jaihind TV News Report
Jaihind TV Web Desk
June 22, 2026
1 min read
ഈ കനത്ത മഴക്കാലത്ത് വൈകുന്നേരം നല്ല ചൂടു ചായക്കൊപ്പം പുകയുന്ന ഒരു ഉണ്ണിയപ്പം കൂടെ കിട്ടിയാൽ എങ്ങനെയിരിക്കും? മഴക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും ഉണ്ണിയപ്പം കഴിക്കാൻ മലയാളികൾക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്. എന്നാൽ സാധാരണ കഴിക്കുന്ന ഉണ്ണിയപ്പത്തിൽ നിന്നും വ്യത്യസ്തമായി ചക്കക്കുരു കൊണ്ട് ഉണ്ടാക്കിയ ഉണ്ണിയപ്പം എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? പോഷകഗുണങ്ങളേറെയുള്ള ചക്കക്കുരു കളയാതെ, മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ എങ്ങനെ സ്വാദിഷ്ടമായ ചക്കക്കുരു ഉണ്ണിയപ്പം തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
- ചക്കക്കുരു - 15 എണ്ണം
- അരിപ്പൊടി - ഒരു കപ്പ്
- ശർക്കര - 3/4 കപ്പ്
- തേങ്ങാക്കൊത്ത് - രണ്ട് ടേബിൾ സ്പൂൺ
- ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
- എള്ള് - ഒരു ടീസ്പൂൺ
- ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ആദ്യം ചക്കക്കുരു നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ 15-20 മിനിറ്റ് വേവിക്കുക.
- നന്നായി വെന്ത ശേഷം ഇത് തണുക്കാൻ അനുവദിക്കുക. തണുത്തതിന് ശേഷം ഇതിന്റെ വെളുത്ത പുറംതൊലിയും ഉള്ളിലെ നേർത്ത തവിട്ടുനിറത്തിലുള്ള തൊലിയും നീക്കം ചെയ്യുക.
- ശേഷം ഈ ചക്കക്കുരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം.
- ഇനി അൽപം വെള്ളം ചേർത്ത് ശർക്കര നന്നായി ഉരുക്കി അരിച്ചെടുക്കുക (മണ്ണും അഴുക്കും പോകുന്നതിനാണ് അരിച്ചെടുക്കുന്നത്).
- അതിനുശേഷം അരച്ചു വെച്ചിരിക്കുന്ന ചക്കക്കുരു, അരിപ്പൊടി, ശർക്കരപ്പാനി, ഏലക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് സാധാരണ ഉണ്ണിയപ്പ മാവിന്റെ പരുവത്തിൽ നന്നായി കലക്കിയെടുക്കുക.
- ഈ മാവിലേക്ക് തേങ്ങാക്കൊത്തും എള്ളും കൂടി ചേർത്ത് ഇളക്കിയ ശേഷം 30 മിനിറ്റ് മൂടിവെയ്ക്കുക.
- അരമണിക്കൂറിന് ശേഷം ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.
- എണ്ണ നന്നായി ചൂടായി വരുമ്പോൾ ഓരോ കുഴിയിലേക്കും മാവ് ഒഴിച്ച്,
വെന്ത ശേഷം എണ്ണയിൽ നിന്നും കോരി ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതാ നല്ല നാടൻ രുചിയിൽ കിടിലൻ ചക്കക്കുരു ഉണ്ണിയപ്പം റെഡി!
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10