Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സ്വിറ്റ്‌സര്‍ലന്‍ഡിലെ നാടകീയ നീക്കം: ട്രംപിന്റെ ഭീഷണിയില്‍ ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു; അമ്പരന്ന് ഷെഹ്ബാസ് ഷെരീഫും ജെഡി വാന്‍സും

സ്വിറ്റ്‌സര്‍ലന്‍ഡിലെ നാടകീയ നീക്കം: ട്രംപിന്റെ ഭീഷണിയില്‍ ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു; അമ്പരന്ന് ഷെഹ്ബാസ് ഷെരീഫും ജെഡി വാന്‍സും

പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന അമേരിക്ക-ഇറാന്‍ ചര്‍ച്ചാ വേദിയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണിയെത്തുടര്‍ന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.

ചര്‍ച്ചാ വേദിയിലെ നാടകീയ രംഗങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് സംസാരിച്ച ശേഷം പെട്ടെന്ന് മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് വീഡിയോയില്‍ കാണാം. ഇതുകണ്ട് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അമ്പരപ്പോടെ നില്‍ക്കുന്നതും പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിനോട് ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. ഏതാനും അടി അകലെയായി നിന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഈ രംഗങ്ങള്‍ ആശ്ചര്യത്തോടെ നോക്കിനിന്ന ശേഷം പാക് പ്രതിനിധികളുടെ അടുത്തേക്ക് നീങ്ങുന്നതും കാണാം.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ നടന്ന അമേരിക്ക-ഇറാന്‍ ഉന്നതതല ചര്‍ച്ചയിലാണ് വന്‍ നാടകീയത നിറഞ്ഞ സംഭവങ്ങളുണ്ടായത് . ലെബനനിലെ ഹിസ്ബുള്ളയെ നിയന്ത്രിക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും കനത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പ് ട്രംപ് 'ട്രൂത്ത് പ്രസ്താവന നടത്തിയിരുന്നു. ഈ ഭീഷണിയില്‍ പ്രതിഷേധിച്ചാണ് ഇറാനിയന്‍ പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ചത്. അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ഫോട്ടോ സെഷനും ഇറാന്‍ വിസമ്മതിച്ചു. ഇതൊരു അമേരിക്കന്‍ 'മീഡിയ ഷോ' മാത്രമാണെന്നായിരുന്നു ഇറാന്റെ ആരോപണം.

ഇറങ്ങിപ്പോക്ക് ഉണ്ടായെങ്കിലും പിന്നീട് നടന്ന 80 മിനിറ്റോളം ചര്‍ച്ച നടന്നു. ഉപരോധങ്ങള്‍ നീക്കുന്നതും മരവിപ്പിച്ച ഫണ്ട് വിട്ടുനല്‍കുന്നതും സംബന്ധിച്ചുളള ചര്‍ച്ചകള്‍ തുടരുകയും ചെയ്തു. ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും ചര്‍ച്ചകള്‍ തുടരുന്നത് പശ്ചിമേഷ്യന്‍ സമാധാനത്തിന് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും, ഇരുകക്ഷികളും തമ്മിലുള്ള വിശ്വാസക്കുറവ് ചര്‍ച്ചകള്‍ക്ക് ഇപ്പോഴും വലിയ വെല്ലുവിളിയാണ്.

Related articles

See all
Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Save your stories

Sign in