13 ദിവസം, 400 കോടി! 'പെദ്ധി'യിലൂടെ ബോക്സ് ഓഫീസ് ചരിത്രം കുറിച്ച് രാം ചരൺ
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി' ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് വെറും 13 ദിനങ്ങൾ പിന്നിട്ടപ്പോൾ ചിത്രം ആഗോളതലത്തിൽ 400 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ കടന്നതായി നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു.
ഈ വർഷം ഒരു തെന്നിന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണ് 'പെദ്ധി' ഇതിനോടകം സ്വന്തമാക്കിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വൻ തരംഗം സൃഷ്ടിച്ച 'ദൃശ്യം 3', 'വാഴ' തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡുകളെല്ലാം വളരെ പിന്നിലാക്കിയാണ് രാം ചരണിന്റെ ഈ കുതിപ്പ്. ഇതോടെ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി 'പെദ്ധി' മാറിക്കഴിഞ്ഞു.തെലുങ്ക് സംസ്ഥാനങ്ങളിൽ വൻ തരംഗമായി മാറിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും മികച്ച പ്രതികരണമാണ് നേടുന്നത്. ഓവർസീസ് ഗ്രോസിലും ചിത്രം വലിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് സൂചനകൾ. എന്നാൽ, വിദേശത്ത് ചിത്രത്തിന് ഇതുവരെ 53 കോടി രൂപ മാത്രമേ നേടാനായുള്ളൂ എന്നാണ് പ്രമുഖ ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നിൽക് (Sacnilk) റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി രാം ചരൺ നടത്തിയ ഗംഭീര പ്രകടനമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രധാന പ്രശംസ പിടിച്ചുപറ്റുന്നത്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനം (Physical Transformation) നടത്തിയ താരം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഇതിൽ സമ്മാനിച്ചിരിക്കുന്നത്.
ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയ ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിൽ ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയ്ക്കും ഏറെ നിർണ്ണായകമായ സ്ഥാനമുണ്ട്.ആദ്യമായി ഒന്നിച്ച കോമ്പോ! കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരൺ - ശിവരാജ് കുമാർ കോമ്പോ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് 'പെദ്ധി'.
ബോളിവുഡ് താരം ജാൻവി കപൂർ നായികയായെത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലാണ് ചിത്രം പാൻ ഇന്ത്യൻ റിലീസായി എത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.