'ബാലൻ' സിനിമയിലെ അത്ഭുതബാലൻ ആദിശേഷനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ എം.പി
ആലപ്പുഴ: തീയറ്ററുകളിൽ നിറഞ്ഞോടുന്ന 'ബാലൻ: ദ് ബോയ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ അത്ഭുതബാലൻ ആദിശേഷനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ ആദിശേഷന്റെ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയിൽ വലിയ വിസ്മയം തീർക്കുകയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരുടെ വലിയ കൈയടി നേടുകയും ചെയ്ത ആദിശേഷനെ കെ.സി. വേണുഗോപാൽ പ്രശംസിച്ചു. ഒപ്പം, അവനിലെ അപാരമായ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
വെള്ളിത്തിരയിലെ ഈ വലിയ തുടക്കം നാളത്തെ ഒരു മികച്ച കലാകാരനിലേക്കുള്ള ആദിശേഷന്റെ വിജയകരമായ ചുവടുവെപ്പാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കുട്ടിയുടെ ഭാവി സിനിമാ ജീവിതത്തിന് എല്ലാവിധ പിന്തുണയും താരം ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.