അഞ്ച് ഭാഷകളിൽ എത്തുന്ന 'ആരണ്യകാണ്ഡം'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
പോംപി എന്റർടൈൻമെന്റ്സും ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സും സംയുക്തമായി നിർമ്മിക്കുന്ന പുതിയ ചിത്രം 'ആരണ്യകാണ്ഡം' എന്ന സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്നെ പ്രേക്ഷകരിൽ കൗതുകം ഉണർത്തുകയാണ്.
വന്യതയും ദുരൂഹതയും നിറഞ്ഞ സിനിമാറ്റിക് അനുഭവമാണ് ചിത്രം സമ്മാനിക്കുകയെന്ന സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ ഒരു പെൺകുട്ടിയുടെ രൂപമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള ആകാംക്ഷയും നിഗൂഢതയും വർധിപ്പിക്കുന്ന ദൃശ്യഭംഗിയാണ് പോസ്റ്ററിനുള്ളത്.
മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറയിൽ ഒന്നിക്കുന്നത്. ജോമോൻ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രസംയോജനം സോബിൻ കെ. സോമനും പ്രൊഡക്ഷൻ ഡിസൈൻ മനു ജഗതും കൈകാര്യം ചെയ്യുന്നു.വിപുലമായ ക്യാൻവാസിൽ അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന **'ആരണ്യകാണ്ഡം'** എന്ന ചിത്രത്തിന്റെ ചിത്രീകരണം 2026 ഒക്ടോബറിൽ ആരംഭിക്കും.
പി.ആർ.ഒ: ബിജിത്ത് വിജയൻ, വാഴൂർ ജോസ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.