Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വാട്‌സ്ആപ്പിൽ ഇനി വലിയ മാറ്റം; പ്രീമിയം സേവനമായ 'വാട്‌സ്ആപ്പ് പ്ലസ്' എത്തി!

വാട്‌സ്ആപ്പിൽ ഇനി വലിയ മാറ്റം; പ്രീമിയം സേവനമായ 'വാട്‌സ്ആപ്പ് പ്ലസ്' എത്തി!


വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ ആപ്പിന്റെ ലുക്കും ഫീച്ചറുകളും സ്വന്തം ഇഷ്ടപ്രകാരം മാറ്റാൻ അവസരം. വാട്‌സ്ആപ്പിന്റെ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചു. വ്യക്തിഗത ക്രമീകരണങ്ങൾക്കും കൂടുതൽ പ്രായോഗികമായ ഫീച്ചറുകൾക്കും മുൻഗണന നൽകുന്ന ഈ സേവനം നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ലഭ്യമായി തുടങ്ങിയിരിക്കുന്നത്.

അതേസമയം ഇതിന്റെ ലഭ്യത ഐഒഎസ് (iOS) പതിപ്പ് 26.17.74 ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ആണുള്ളത് . വാട്‌സ്ആപ്പിലെ 'സെറ്റിംഗ്‌സ്' (Settings) വിഭാഗത്തിൽ ഈ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. കൂടാതെ മെസേജിംഗ്, വോയിസ്/വീഡിയോ കോളുകൾ, സ്റ്റാറ്റസ് തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും പഴയതുപോലെ തന്നെ സൗജന്യമായി തുടരും.


പ്രധാന ഫീച്ചറുകൾ

വാട്‌സ്ആപ്പ് പ്ലസ് വരിക്കാർക്ക് ആറ് പ്രധാന പ്രീമിയം ഫീച്ചറുകളാണ് ലഭിക്കുന്നത്:

  1. ചാറ്റ് പിന്നിംഗ്: നിലവിൽ 3 ചാറ്റുകൾ മാത്രം പിൻ ചെയ്യാൻ സാധിക്കുമ്പോൾ, വാട്‌സ്ആപ്പ് പ്ലസിൽ 20 ചാറ്റുകൾ വരെ പിൻ ചെയ്യാം.
  2. തീമുകളും നിറങ്ങളും: ആപ്പിന്റെ ഡിഫോൾട്ട് പച്ച നിറത്തിന് പകരം വൈബ്രന്റ് ബ്ലൂ, റോയൽ പർപ്പിൾ, ഗോൾഡൻ യെല്ലോ ഉൾപ്പെടെ 18 വ്യത്യസ്ത ആക്‌സന്റ് നിറങ്ങൾ തിരഞ്ഞെടുക്കാം.
  3. ആപ്പ് ഐക്കണുകൾ: ഹോം സ്‌ക്രീനിലെ വാട്‌സ്ആപ്പ് ഐക്കൺ മാറ്റാൻ 14 പുതിയ ഡിസൈനുകൾ ലഭ്യമാണ്.
  4. പ്രീമിയം സ്റ്റിക്കറുകൾ: പ്രത്യേക ആനിമേഷൻ ഇഫക്റ്റുകളോട് കൂടിയ സ്റ്റിക്കർ പാക്കുകൾ.
  5. പുതിയ റിംഗ്‌ടോണുകൾ: ഫ്ലട്ടർ, ടെമ്പോ, റിപ്പിൾ തുടങ്ങി 10 പ്രത്യേക റിംഗ്‌ടോണുകൾ.
  6. ബൾക്ക് സെറ്റിംഗ്‌സ്: ഒരു പ്രത്യേക ചാറ്റ് ലിസ്റ്റിലെ എല്ലാ ചാറ്റുകൾക്കും ഒരേസമയം തീം, നോട്ടിഫിക്കേഷൻ ടോൺ എന്നിവ ക്രമീകരിക്കാനുള്ള സൗകര്യം.

ഇതിന്റെ പ്രതിമാസ നിരക്ക് യൂറോപ്പിൽ ഏകദേശം 2.49 യൂറോ (ഇന്ത്യൻ രൂപയിൽ ഏകദേശം 274 രൂപ). ഓരോ രാജ്യത്തിനും അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകും.കൂടാതെ ചിലർക്ക് ഒരു ആഴ്ചയോ ഒരു മാസമോ സൗജന്യമായി ഉപയോഗിച്ചു നോക്കാനുള്ള അവസരവും ലഭിച്ചേക്കാം.ഒപ്പം അടുത്ത ബില്ലിംഗ് തീയതിക്ക് 24 മണിക്കൂർ മുമ്പ് സബ്‌സ്‌ക്രിപ്ഷൻ വേണ്ടെന്ന് വെക്കാം. ആപ്പ് സ്റ്റോർ വഴിയാണ് ഇത് നിയന്ത്രിക്കേണ്ടത്.

Related articles

See all
Popular News

സിമന്റ് വില വീണ്ടും കൂടിയേക്കും; ഒക്ടോബറിൽ ചാക്കിന് 5 മുതൽ 20 രൂപ വരെ വർധിച്ചേക്കുമെന്ന് റ...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Save your stories

Sign in