Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സിമന്റ് വില വീണ്ടും കൂടിയേക്കും; ഒക്ടോബറിൽ ചാക്കിന് 5 മുതൽ 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്

സിമന്റ് വില വീണ്ടും കൂടിയേക്കും; ഒക്ടോബറിൽ ചാക്കിന് 5 മുതൽ 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്

ഒക്ടോബറിൽ സിമന്റ് വില വീണ്ടും വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ചാക്ക് ഒന്നിന് അഞ്ചു രൂപ മുതൽ 20 രൂപ വരെ വില വർധന ഉണ്ടായേക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ അഖിലേന്ത്യാ തലത്തിൽ ശരാശരി ഒരു ചാക്ക് സിമന്റിന് ഏഴു രൂപ വർധിച്ച് 356 രൂപയിലെത്തിയിരുന്നു. എന്നാൽ വീണ്ടും വില വർധിപ്പിക്കാനുള്ള സാധ്യത വിപണിയിലെ ആവശ്യകതയെയും ഡീലർമാരുടെ സ്വീകാര്യതയെയും ആശ്രയിച്ചായിരിക്കും ഇരിക്കുക.

ആഗോള വിപണിയിലെ എണ്ണവില വർധന അടക്കമുള്ള വിഷയങ്ങളാണ് സിമന്റ് വിലയിൽ നിർണായകമാകുന്നത്. നിലവിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലാണ് തുടരുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വലിയ മാറ്റമില്ലാതെ തുടർന്നിരുന്ന സിമന്റ് വിലയാണ് സെപ്റ്റംബറിൽ വർധിച്ചത്. സെപ്റ്റംബറിൽ ട്രേഡ്, നോൺ-ട്രേഡ് വിഭാഗങ്ങളിലാണ് സിമന്റ് വില കൂടിയത്. ഇതിൽ മിക്ക വിപണികളിലും നോൺ-ട്രേഡ് വിലകളിലാണ് കൂടുതൽ വർധന രേഖപ്പെടുത്തിയത്.

എന്നാൽ ടാർഗറ്റ് കൈവരിക്കുന്നതിനായി ഡീലർമാർ പഴയ വിലയ്ക്ക് തന്നെ വിൽപ്പന തുടർന്നിരുന്നതിനാൽ, കമ്പനികളുടെ ഉയർന്ന ബില്ലിങ് നിരക്കുകൾ പല വിപണികളിലും ഉപഭോക്താക്കൾക്ക് പൂർണമായി ബാധകമായിരുന്നില്ല. റീജിയണൽ തലത്തിൽ പരിശോധിക്കുമ്പോൾ, സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വില വർധന ഉണ്ടായത് ദക്ഷിണേന്ത്യയിലാണ് (ചാക്ക് ഒന്നിന് 11 രൂപ). പശ്ചിമ ഇന്ത്യയിൽ ഒമ്പത് രൂപയും, മധ്യ, കിഴക്കൻ, ഉത്തരേന്ത്യ മേഖലകളിൽ ചാക്ക് ഒന്നിന് അഞ്ചു രൂപ വീതവുമാണ് വില കൂടിയത്.





Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ടാറ്റയിൽ വീണ്ടും വൻ അധികാരപ്പോര്: എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; വ...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Save your stories

Sign in