Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി ; സസ്പെന്‍ഡ് ചെയ്തതായി ഗതാഗതമന്ത്രി

വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി ; സസ്പെന്‍ഡ് ചെയ്തതായി ഗതാഗതമന്ത്രി
കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതി മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി.  കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. രമേശ് ചെന്നിത്തല മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിസ്മയയുടെ മരണത്തിന് ഉത്തരവാദിയായ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺകുമാറിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പ് തല നടപടി കൂടി സ്വീകരിക്കണമെന്ന് രമേശ്‌ ചെന്നിത്തല ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി ഉണ്ടാകുമെന്ന് രമേശ്‌ ചെന്നിത്തലയ്ക്ക് മന്ത്രി ഉറപ്പ് നൽകി. ശാസ്താംകോട്ടയിലെ വസതിയിൽലെത്തി മരിച്ച വിസ്മയയുടെ മാതാപിതാക്കളെയും രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in