Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

IFFI 2026: ‘വിസ്മയിപ്പിക്കുന്ന പ്രകടനം’; റിഷബ് ഷെട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം, കാന്താരയ്ക്ക് പ്രത്യേക ജൂറി പരാമർശം

IFFI 2026: ‘വിസ്മയിപ്പിക്കുന്ന പ്രകടനം’; റിഷബ് ഷെട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം, കാന്താരയ്ക്ക് പ്രത്യേക ജൂറി പരാമർശം

ഗോവയിൽ നടന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ IFFI 2026-ൽ മികച്ച നടനുള്ള (പുരുഷ വിഭാഗം) സിൽവർ പീക്കോക്ക് പുരസ്കാരം റിഷബ് ഷെട്ടി സ്വന്തമാക്കി. ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നടനും സംവിധായകനുമായ റിഷബ് ഷെട്ടിക്ക് പുരസ്കാരം ലഭിച്ചത്. ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 12 വിദേശ ചിത്രങ്ങളും മൂന്ന് ഇന്ത്യൻ ചിത്രങ്ങളുമാണ് മാറ്റുരച്ചത്.

ചിത്രത്തിലെ റിഷബ് ഷെട്ടിയുടെ പ്രകടനത്തെ ജൂറി പ്രത്യേകം പ്രശംസിച്ചു. കഥാപാത്രത്തിന്റെ വികാരങ്ങളും ഭാവങ്ങളും ശരീരഭാഷയിലൂടെ മികവോടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണെന്ന് ജൂറി വിലയിരുത്തി. ചിരിയും കണ്ണീരും ഉൾപ്പെടെ വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ കഥാപാത്രത്തിന്റെ യാത്രയിലേക്ക് പ്രേക്ഷകരെ ആഴത്തിൽ കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചതായും ജൂറി ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ എന്ന ചിത്രത്തിന് IFFI 2026 അന്താരാഷ്ട്ര ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. സാങ്കേതിക മികവ്, സംഗീതം, കഥപറച്ചിൽ, റിഷബ് ഷെട്ടിയുടെ കരുത്തുറ്റ പ്രകടനം എന്നിവയാണ് ഈ അംഗീകാരത്തിന് കാരണമായത്. റിഷബ് ഷെട്ടിയുടെ പുരസ്കാരവും ചിത്രത്തിന് ലഭിച്ച പ്രത്യേക ജൂറി പരാമർശവും അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനനേട്ടമായി മാറി.

Related articles

See all
Popular News

57-ാമത് ഐ.എഫ്.എഫ്.ഐ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഇരട്ട നേട്ടവുമായി ഋഷഭ് ഷെട്ടി; മികച്ച നടനു...

Popular News

വിജയ് സേതുപതി - ത്യാഗരാജൻ കുമാരരാജ കൂട്ടുകെട്ടിലെ 'പോക്കറ്റ് നോവൽ' പൊങ്കലിന്; ആദ്യ ഗാനം 'ആ...

Popular News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് മികച്ച സ്വീകരണം

Popular News

സൈജു കുറുപ്പ് - യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്തിറങ്ങി; മകരവിളക്ക് ദിനത്തിൽ റിലീസ്

Save your stories

Sign in